18 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ഷാ​ദ​രോ​ഗ ക്ലി​നി​ക് – മ​ന്ത്രി സു​നി​ല്‍കു​മാ​ര്‍

പുന്നയൂർ: ജില്ലയില്‍ 18 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക വിഷാദ രോഗ ക്ലിനിക് ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലോകാരോഗ്യ ദിനത്തിെൻറ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളിലെയും വിഷാദരോഗത്തിന് പ്രത്യേക സ്‌ക്രീനിങ് നടത്തി രോഗികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആര്‍ദ്രം മെഡിക്കല്‍ ലാബും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പകല്‍വീടും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ മുഖ്യാതിഥിയായി. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കത്ത്, പുന്നയൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ആര്‍.പി. ബഷീര്‍, ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. മുസ്താഖലി, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നജീമ ഹമീദ്, പഞ്ചായത്തംഗങ്ങളായ ഐ.പി. രാജേന്ദ്രൻ, അഷ്റഫ് മൂത്തേടത്ത്, ഹസൻ, സുമ വിജയന്‍, എം.ബി. രാജേഷ്, ജിസ്ന റനീഷ്, എം.കെ. ഷഹർബാൻ, സുഹറ ബക്കർ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീശന്‍, ജില്ല മാനസിക ആരോഗ്യ പരിപാടി നോഡല്‍ ഓഫിസര്‍ ഡോ. കെ.പി. തോമസ്, വടക്കേക്കാട് ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ശ്രീനിവാസന്‍, പുന്നയൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.ജി. നിത എന്നിവർ സംസാരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസർ ഇന്‍ചാര്‍ജ് ഡോ. ബേബി ലക്ഷ്മി സ്വാഗതവും ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോമി ജോണ്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.