തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ പടക്കം ഉപയോഗിക്കുന്നത് ഫയർഫോഴ്സ് വിലക്കി. പടക്ക നിർമാണത്തിനും വിൽപനക്കും കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. വിഷു അപകട രഹിതമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങള്‍ തുടങ്ങി നിശ്ശബ്ദ പ്രദേശങ്ങളായി സംരക്ഷിക്കേണ്ട സ്ഥലങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാനും ഇടുങ്ങിയ പ്രദേശങ്ങളില്‍ ഉഗ്രശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാനും പാടില്ല. വീട്ടിനകത്ത് പടക്കം പൊട്ടിക്കാതിരിക്കാനും വീട്ടിൽ പടക്കങ്ങള്‍ പെട്ടിയില്‍ അടച്ചുസൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഫയർ ഫോഴ്സ് നിർേദശിച്ചു. ഒരു മീറ്റര്‍ നീളമുള്ള കമ്പ് ഉപയോഗിച്ച് മാത്രം പടക്കങ്ങള്‍ കത്തിക്കുക. കമ്പിത്തിരി മരക്കമ്പില്‍ കുത്തിവെച്ച് ഉപയോഗിക്കാം. പടക്കം പൊട്ടിക്കുമ്പോള്‍ സമീപം ഒരു ബക്കറ്റ് നിറയെ വെള്ളം കരുതുക. കത്താത്ത പടക്കങ്ങള്‍ വെള്ളംെകാണ്ട് നിര്‍വീര്യമാക്കുക. നിലച്ചക്രം, തലച്ചക്രം, പൂത്തിരി, കമ്പിത്തിരി, മേശപ്പൂവ്, മത്താപ്പ് എന്നിവയുടെ അഗ്രഭാഗം അമര്‍ത്തുകയോ അഴിക്കുകയോ ചെയ്യരുത്. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ പടക്കം പൊട്ടിക്കുന്ന സമയത്ത് ഉപയോഗിക്കരുത്. പടക്കങ്ങള്‍ പൊട്ടിക്കുന്നത് 15 മീറ്റര്‍ ദൂരെനിന്നു മാത്രമേ കാണാവൂ. കുട്ടികള്‍ പടക്കം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പടക്കങ്ങള്‍ കൈയില്‍െവച്ച് പൊട്ടിക്കരുത്. പടക്കങ്ങള്‍ ചൂടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഫയർ ഫോഴ്സ് താക്കീത് നൽകുന്നു. ഉഗ്രശബ്ദമുള്ള പടക്കം കേള്‍വി ശക്തി നഷ്ടപ്പെടുത്തുന്നതുമുതല്‍ രക്തസമ്മർദം, ഹൃദയാഘാതം, ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമായേക്കാമെന്നും ചെറിയ കുട്ടികൾ, ഗര്‍ഭസ്ഥ ശിശു എന്നിവരില്‍ ഇത് ഭാവിയിലേക്ക് നീളുന്ന പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഫയർഫോഴ്സ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.