വീ​ണ്ടും ബാ​ങ്ക്​ ല​യ​ന നീ​ക്കം

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ ഒറ്റ ബാങ്കാക്കിയ ശേഷം കൂടുതൽ പൊതുമേഖല ബാങ്കുകളെ ഒന്നാക്കാൻ ശ്രമം തുടങ്ങിയതായി സൂചന. സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷനൽ ബാങ്കിനെയും ബാങ്ക് ഒാഫ് ഇന്ത്യയെയും ലയിപ്പിക്കാൻ നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം ബാങ്ക്സ് ബോർഡ് ചെയർമാൻ വിനോദ് റായ് ആണ് ഇൗ സൂചനയിലേക്ക് വെളിച്ചം വീശുന്ന പ്രസ്താവന നടത്തിയത്. ബാങ്ക് ലയന കാര്യത്തിൽ കേന്ദ്ര സർക്കാർ ബദ്ധശ്രദ്ധരാണെന്നും രാജ്യത്തെ ഏറ്റവുംവലിയ രണ്ട് െപാതുമേഖല ബാങ്കുകളുടെ ലയനത്തിന് സാധ്യതയുണ്ടെന്നുമാണ് മുംബൈയിൽ വിനോദ് റായ് പറഞ്ഞത്. ദുർബലമായ ബാങ്കുകളെ ലയിപ്പിക്കാൻ യു.പി.എ സർക്കാറിന് പദ്ധതിയുണ്ടായിരുന്നു. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് അത് ഉപേക്ഷിച്ചു. എന്നാൽ, എൻ.ഡിഎ അധികാരത്തിൽ വന്നതോടെ ലയന നീക്കം സജീവമായി. സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് പുതിയ ലയന നീക്കത്തിനുള്ള പ്രസ്താവന വരുന്നത്. ബാങ്കിങ് പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ച പി.ജെ. നായിക് കമ്മിറ്റി പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് ആറ് ബാങ്കുകളാക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകൾ ഒറ്റ ബാങ്കാക്കിയതോടെ ഇൗ ദിശയിലുള്ള നീക്കം വീണ്ടും സജീവമാകുകയാണെന്ന് ബാങ്കിങ് രംഗത്തെ സംഘടനകൾ കരുതുന്നു. ന്യൂ ബാങ്ക് ഒാഫ് ഇന്ത്യ പഞ്ചാബ് നാഷനൽ ബാങ്കിൽ ലയിപ്പിച്ച ചരിത്രമുണ്ട്. അതുമായി ബന്ധപ്പെട്ട കേസുകൾ തുടരുന്നുണ്ട്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകൾ ലയിപ്പിച്ചതുപോലെ മറ്റു സ്വതന്ത്ര ബാങ്കുകളെ ഒന്നാക്കുക എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്കും അസോസിയേറ്റ് ബാങ്കുകൾക്കും കോർ ബാങ്കിങ് മുതൽ ബാലൻസ് ഷീറ്റ് വരെ ഒന്നായിരുന്നു. സമാനമായ തലങ്ങൾ ബന്ധിപ്പിക്കുന്ന ജോലിയാണ് എസ്.ബി.െഎ-അസോസിയേറ്റ് ബാങ്ക് ലയനത്തിലുള്ളത്. എന്നിട്ടുപോലും അസോസിയേറ്റ് ബാങ്കുകളുടെ ഇടപാടുകാരുടെ ആശങ്ക ഒഴിയുന്നില്ല. അതിനെക്കാൾ സങ്കീർണമാവും രണ്ടോ മൂേന്നാ സ്വതന്ത്ര ബാങ്കുകളെ ഒന്നാക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ അത് സാധ്യമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.