പാ​ലി​യേ​ക്ക​ര ടോ​ൾ: വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

തൃശൂർ: പാലിയേക്കര ടോൾ കമ്പനിയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് നൽകിയ പരാതിയിൽ വ്യക്തത വരുത്താൻ വിശദാംശങ്ങൾ ഹാജരാക്കാൻ മനുഷ്യാവകാശ കമീഷെൻറ നോട്ടീസ്. 2012 ജൂലൈ 16ന് ഹൈകോടതി പരിഗണിച്ച കേസിൽ എതിർകക്ഷികൾക്ക് അനുവദിച്ച ആവശ്യങ്ങളും നടപടികളും മനുഷ്യാവകാശ കമീഷൻ വീണ്ടും വിലയിരുത്തുന്നത് നിയമപരമാണോ എന്ന് പരാതിക്കാർ വ്യക്തമാക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ നിർദേശിച്ചു. കേരള ഹൈേകാടതിയിൽ പരാതിക്കാർ ഫയൽ ചെയ്ത കേസിൽ ഉചിത ഫോറത്തിൽ പരാതി നൽകാൻ 2014 മാർച്ച് 11ന് ഹൈകോടതി നിർേദശിച്ചിരുന്നു. കമീഷനിൽ നിലവിലുള്ള പരാതിയിൽ എതിർകക്ഷികളുടെ ഭാഗത്ത് കരാർ ലംഘനം ഉണ്ടെങ്കിൽ പരാതിപ്പെടാൻ ഹൈകോടതി നിർദേശിച്ച ഉചിത ഫോറം ഏതാണെന്ന് പരാതിക്കാർ വ്യക്തമാക്കണമെന്നാണ് കമീഷെൻറ ആവശ്യം. പാലിയേക്കര ടോൾ സംബന്ധിച്ച് കരാർ വ്യവസ്ഥകൾ പ്രകാരമുള്ള വീഴ്ചകൾ പരിഹരിക്കേണ്ട ജില്ല-സംസ്ഥാന ഭരണകൂടത്തിലെ ചുമതലക്കാർ ആരെല്ലാമാണെന്ന് പരാതിക്കാർ വ്യക്തത വരുത്തണം. കരാർ പ്രകാരമുള്ള തർക്കങ്ങളും പരാതികളും പരിഹരിക്കാനുള്ള വ്യവസ്ഥകളും വ്യവഹാര പരിധിയും പരാതിക്കാർ വ്യക്തമാക്കണം. കേസിലെ എതിർകക്ഷികളായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ, ദേശീയപാത അതോറിറ്റി ചീഫ് ജനറൽ മാനേജർ (ടെക്നിക്കൽ), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവർ ഇൗമാസം 29നകം വിശദീകരണം നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. അടുത്തമാസം 10ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.