ആ​വേ​ശ​മാ​യി പെ​രു​വ​നം പൂ​രം

ചേർപ്പ്: പാണ്ടിയുടെയും പഞ്ചാരിയുടെയും പഞ്ചവാദ്യത്തിെൻറയും താളത്തിൽ അലിഞ്ഞുചേർന്ന് പുരുഷാരങ്ങളുടെ സാന്നിധ്യത്തിൽ പെരുവനം മഹാദേവ ക്ഷേത്രത്തിെൻറ കിഴക്കേ നടവഴിയിൽ നടന്ന പെരുവനം പൂരം ആവേശമായി. ബുധനാഴ്ച വൈകീട്ട് അേഞ്ചാടെ ഇടവഴിയുടെ കിഴക്കുഭാഗത്ത് അഞ്ച് ആനകളുടെ അകമ്പടിയോടെ പിഷാരിക്കൽ ഭഗവതിയുടെ പൂരത്തിന് പെരുവനം ശങ്കരനാരായണെൻറ പ്രമാണത്തിൽ പഞ്ചാരിമേളത്തിന് കോല് വീണതോടെയാണ് പെരുവനം പൂരത്തിന് തുടക്കമായത്. ആറോടെ പെരുവനം മഹാദേവക്ഷേത്രത്തിെൻറ തെക്കേ നടയിൽ മതിൽ കെട്ടിനകത്ത് ഏഴ് ആനകളുടെ അകമ്പടിയോടെ ആറാട്ടുപുഴ ശാസ്താവിെൻറ പൂരത്തിന് തുടക്കം കുറിച്ചു. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലുള്ള ഇറക്കപ്പാണ്ടിമേളം കിഴക്കേനടയിൽ കിഴക്കോട്ട് അഭിമുഖമായി അണിനിരന്നു. 9.30 വരെ പാണ്ടിമേളംതുടർന്നു. വൈകീട്ട് ഏേഴാടെ ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ഏഴ് ആനകളുടെയും പഞ്ചാരിമേളത്തിെൻറയും അകമ്പടിയോടെ കൊട്ടിക്കയറി. രാത്രി പത്തിന് ശേഷം ചേർപ്പ് ഭഗവതി പഞ്ചവാദ്യത്തോടെ പടിഞ്ഞാറെ നടവഴിയിലെത്തി. ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.