എ​രി​ശ്ശേ​രി​യി​ൽ തു​റ​ന്ന മ​ദ്യക്കട ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിൽ എരിശ്ശേരി പാലത്തിന് സമീപം തുറന്ന കൺസ്യൂമർ ഫെഡിെൻറ വിേദശമദ്യ വിൽപനശാല തുറന്നതിെൻറ രണ്ടാം ദിവസം പൂട്ടി. നഗരസഭയുടെ അനുമതിയില്ലാതെ ആരംഭിച്ച മദ്യശാല നഗരസഭാ അധികാരികൾ സ്റ്റോപ് മെമ്മോ നൽകിയതിനെ തുടർന്ന് അടക്കേണ്ടി വന്നു. ചെയർമാൻ സി.സി. വിപിൻചന്ദ്രൻ, വാർഡ് കൗൺസിലർ കെ.ആർ. ജൈത്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ഉൾപ്പെടുന്ന സംഘം നേരിെട്ടത്തിയാണ് മദ്യശാലക്ക് സ്റ്റോപ് മെമ്മോ നൽകിയത്. മദ്യത്തിനുവേണ്ടി നിരവധിപേർ കാത്തുനിൽക്കുേമ്പാൾ ബുധനാഴ്ച വൈകീട്ട് ആേറാടെയാണ് മദ്യശാലക്ക് പൂട്ട് വീണത്. പരിസരത്തുണ്ടായിരുന്നവർ ആഹ്ലാദ പൂർവം നഗരസഭാ ഭരണാധികാരികളുടെ നടപടിയെ വരവേറ്റു. െപാലീസ് സാന്നിധ്യത്തിലാണ് അടച്ചുപൂട്ടലും നടന്നത്. മദ്യശാല അടച്ചതോടെ ഉച്ചയോടെ ആരംഭിച്ച ജനകീയ സമിതിയുടെ സമരവും അവസാനിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ നഗരസഭാ ചെയർമാൻ സി.സി. വിപിൻ ചന്ദ്രനും വാർഡ് കൗൺസിലർ കെ.ആർ. ജൈത്രനും അഭിവാദ്യം അർപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി. െപാലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ അറസ്റ്റ് ചെയ്ത് ആരംഭിച്ച മദ്യശാല മണിക്കൂറുകൾക്കകം ആ ഗ്രാമത്തെ ദുരിതത്തിലേക്കും, അങ്കലാപ്പിലേക്കും തള്ളിവിടുന്ന കാഴ്ചയാണ് പ്രകടമായത്. നാട്ടുകാർക്ക് മാത്രമല്ല പുറത്തുനിന്ന് അവിടെയെത്തിയ നേതാക്കൾക്കും ഇൗ അവസ്ഥ നേരിട്ട് ബോധ്യമായി. മദ്യശാലയിലേക്കുള്ള വീതി കുറഞ്ഞ റോഡ് അപ്പാടെ മദ്യപരും അവരുടെ വാഹനങ്ങളും കൈയടക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല മുതിർന്നവർക്കുപോലും വഴി നടക്കാൻ പറ്റാത്ത അവസ്ഥ സംജാതമായി. സമീപത്തെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. പൊതുേവ അസ്വസ്ഥത പരന്നു. ജനപ്രതിനിധികൾക്കുനേരെ ജനവികാരം ഉയരാൻ തുടങ്ങി. ഇത് രാഷ്ട്രീയമായി മുതലെടുക്കാനും തകൃതിയായ നീക്കങ്ങൾ നടന്നു. പണം വാങ്ങിയതായ ആരോപണംപോലും ഉന്നയിക്കപ്പെട്ടു. ഇതിനെതിരായ മധുരതരമായ തിരിച്ചടികൂടിയായി നഗരസഭാ ഭരണാധികാരികളുടെ നടപടി. കൊടുങ്ങല്ലൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡ് ഒൗട്ട്ലെറ്റ് പുല്ലൂറ്റ്വിവിധയിടങ്ങളിലേക്കും, ഉഴുവത്ത് കടവിലേക്കും മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഒടുവിലാണ് െപാലീസിനെ ഉപയോഗിച്ച് എരിശ്ശേരി ഗ്രാമത്തിൽ സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.