തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് പുറപ്പെടുന്നതിന് തേവർക്ക് പുഴ കടക്കാനുള്ള പള്ളിയോടം പുനർനിർമിച്ച് സമർപ്പണവും നീറ്റിലിറക്കലും നടത്തി. ഞായറാഴ്ച രാവിലെ 8.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശനൻ പള്ളിയോടം തേവർക്ക് സമർപ്പിച്ച് നീറ്റിലിറക്കി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ക്ഷേത്രം വികസന സമിതി പ്രസിഡൻറ് പി.ജി. നായർ അധ്യക്ഷത വഹിച്ചു. പള്ളിയോടം പുനർനിർമിച്ച തൃശൂർ ദേവകി െഡയറി ഉടമ എ. സത്യനെ കൊച്ചിൻ ദേവസ്വം ബോർഡംഗം ടി.എൻ. അരുൺകുമാർ ഉപഹാരം സമ്മാനിച്ച് ആദരിച്ചു. ശിൽപികളെ ബോർഡംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ആദരിച്ചു. വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ, ബോർഡംഗങ്ങൾ എന്നിവർ പെങ്കടുത്തു. തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്കുമാർ സ്വാഗതവും ക്ഷേത്ര വികസന സമിതി സെക്രട്ടറി യു.പി. കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.