തൃപ്രയാർ: ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിനുള്ള മകയിരം പുറപ്പാട് ആരംഭിച്ചു. രാമമന്ത്രത്തിെൻറയും ശംഖുവിളികളുടെയും ഭക്തിസാന്ദ്രതയിൽ ഞായറാഴ്ച ഉച്ചക്ക് കർക്കടകം രാശിയിൽ തേവർ പുറത്തേക്ക് എഴുന്നള്ളി. ഉൗരായ്മക്കാരായ ചേലൂർ മന, പുന്നപ്പിള്ളി മന, ജ്ഞാനപ്പിള്ളി മന എന്നിവരുടെ പ്രതിനിധികൾ ക്ഷേത്രമണ്ഡപത്തിലിരുന്ന് തേവരെ എഴുന്നള്ളിക്കാൻ അനുവാദം നൽകി. തുടർന്ന് തൃക്കോൽ ശാന്തിക്കാരൻ പത്മനാഭൻ എമ്പ്രാന്തിരി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബേബി ബ്രഹ്മണിയമ്മയും പത്മിനിയമ്മയും ബ്രാഹ്മണിപ്പാട്ട് പാടി. മണ്ഡപത്തിൽ പറ നിറച്ചു. കൊച്ചിൻ ദേവസ്വം ബോർഡിെൻറ ഗജരത്നം ബാലരാമൻ സ്വർണക്കോലത്തിൽ തേവരുടെ തിടേമ്പറ്റി. മൂന്ന് ആനകളുടെ അകമ്പടിയോടെ തേവർ സേതുകുളത്തിൽ ആറാട്ട് നടത്തി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിെൻറ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ക്ഷേത്രചടങ്ങുകൾക്കും പൂജകൾക്കുംശേഷം പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്ര ചുറ്റമ്പലത്തിനകത്തെ തീർഥ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തി. തുടർന്ന് അത്താഴ പൂജ, അത്താഴ ശീവേലി എന്നിവയും നടത്തി. തിങ്കളാഴ്ച രാവിലെ പൂജ കഴിഞ്ഞാൽ പുത്തൻ കുളത്തിൽ ആറാട്ട് നടത്തും. അവിടെനിന്ന് തേവരെ അകത്തേക്കെഴുന്നള്ളിക്കും. നടക്കൽ പൂരത്തിൽ പെങ്കടുത്തശേഷം വൈകുന്നേരം കാട്ടൂർ പൂരത്തിന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.