തൃ​ശൂ​ര്‍ പൂ​രം പ്ര​ദ​ര്‍ശ​നം നാ​ളെ തു​ട​ങ്ങും

തൃശൂര്‍: തിരുവമ്പാടി-, പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ പൂരം പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെ നൂറോളം പവിലിയനുകളും വ്യാപാര സ്ഥാപനങ്ങളുടെ 170 ഓളം സ്റ്റാളുകളും ഉണ്ടാകും. വെറ്ററിനറി, ആയുഷ്, വിജിലന്‍സ്, കാർഷിക സര്‍വകലാശാല, കെയര്‍ ഫെഡ് എന്നിവ അടക്കമുള്ള എട്ട് പുതിയ പവിലിയനുകള്‍ ഇത്തവണ ഉണ്ടാകും. 20 രൂപയാണ് പ്രവേശന ഫീസ്. പൂരമടക്കമുള്ള മൂന്ന് ദിവസങ്ങളില്‍ 30 രൂപ. ഞായറാഴ്ച ആറിന് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയാകും. സി.എന്‍. ജയദേവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തുമെന്ന് പ്രദര്‍ശന കമ്മിറ്റി ഭാരവാഹികളായ പ്രഫ. എം. ബാലഗോപാല്‍, പ്രഫ. പി. ചന്ദ്രശേഖരന്‍, കെ. വിജയരാഘവന്‍, സി. അച്യുതന്‍, കെ. സതീഷ് മേനോന്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.