തൃശൂർ: വിദ്യാർഥി സംഘർഷത്തെത്തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത ഗവ. ലോ കോളജ് പ്രിൻസിപ്പൽ ബിനു പൂർണമോദനെ മാറ്റി. കൊച്ചിൻ ശാസ്ത്ര^സാങ്കേതിക സർവകലാശാലയിലെ െലക്ചറർ ഡോ. ടി.ജി. അജിത പ്രിൻസിപ്പലായി ചുമതലയേറ്റു. ധനമന്ത്രി ഡോ. തോമസ് െഎസക്കിെൻറ പേഴ്സനൽ സ്റ്റാഫംഗത്തിെൻറ ഭാര്യയും സി.പി.എം വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് ഡോ. അജിത. 10 ദിവസമായി എസ്.എഫ്.െഎ നടത്തുന്ന നിരാഹാര സമരം ഇേതാടെ അവസാനിപ്പിച്ചു. പ്രിൻസിപ്പൽ പദവിക്കുള്ള യോഗ്യതയായ പിഎച്ച്.ഡി ഇല്ലാത്തതും ഇതുസംബന്ധിച്ച് അധ്യാപകർ ഹൈകോടതിയിലും സുപ്രീംകോടതിയിലും നൽകിയ ഹരജികൾ തീർപ്പായതുമാണ് ബിനുവിനെ നീക്കാൻ കാരണമെന്നാണ് പറയുന്നതെങ്കിലും എസ്.എഫ്.െഎ പ്രവർത്തകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്ന് അറിയുന്നു. പുറത്താക്കിയ എസ്.എഫ്.ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നിരാഹാര സമരത്തിലായിരുന്നു. പ്രിൻസിപ്പൽ ചർച്ചക്കുപോലും തയാറാവുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തൽ സന്ദർശിച്ച സി.പി.എം നേതാക്കൾ ഇൗ വിമർശനം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തുവേത്ര. ഇതിനു പിറകെയാണ് ബിനുവിനെ നീക്കിയത്. കോളജിൽ ഏറക്കാലമായി തുടരുന്ന സംഘർഷത്തിനിടെ ഫെബ്രുവരി 28ന് പരീക്ഷ നടക്കുമ്പോൾ ക്ലാസിൽ കയറി കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ഒ.െജ. ജനീഷിനെയും പി.ടി. തോമസ് എം.എൽ.എയുെട മകൻ വിവേകിനെയും ഉൾപ്പെടെ ഏഴുപേരെ ആക്രമിച്ചിരുന്നു. ഇതോടെയാണ് വിദ്യാർഥി സംഘർഷം തുടങ്ങിയത്. അധ്യാപക സമിതി ചേർന്ന് അന്വേഷണ കമീഷനെ നിയോഗിക്കുകയും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർഥികളെ പുറത്താക്കുകയും 12 പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും പ്രിൻസിപ്പൽ ചർച്ചക്ക് തയാറായില്ലെന്നാണ് ആക്ഷേപം. ഇതോടെ നിരാഹാരം തുടങ്ങി. സമരം പത്താംദിവസത്തിലേക്ക് എത്തുമ്പോഴാണ് പ്രിൻസിപ്പലിനെ മാറ്റിയത്. പുതിയ പ്രിൻസിപ്പൽ വിദ്യാർഥികളും അധ്യാപകരുമായി രണ്ടുവട്ടം ചർച്ച നടത്തി. വിഷയം പഠിക്കാൻ സാവകാശം തരണമെന്നും വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നടപടിയുണ്ടാവില്ലെന്നും പ്രിൻസിപ്പൽ ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സമിതിയംഗം മനു പുതിയമഠം പറഞ്ഞു. ഇതിനിടെ, എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയിൽ ശനിയാഴ്ച സർവകലാശാല ആസ്ഥാനത്ത് തെളിവെടുപ്പ് നടക്കും. ഉച്ചക്ക് ഒന്നിന് നടക്കുന്ന തെളിവെടുപ്പിലേക്ക് വിദ്യാർഥികളെയും പ്രിൻസിപ്പലിനെയും വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.