നി​ര​ന്ത​ര ഭൂ​ച​ല​ന മേ​ഖ​ല​യി​ൽ ഗെ​യി​ൽ പൈ​പ്പ്​​ലൈ​ൻ ; ജനം ആശങ്കയിൽ

തൃശൂർ: കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു വാതക പദ്ധതിക്കായി നിരന്തര ഭൂചലന മേഖലയിലൂടെ ഗെയിൽ പൈപ്പ്ലൈൻ വിന്യസിക്കുന്നതിൽ ജനത്തിന് ആശങ്ക. പെരുമ്പിലാവ്, ചാലിശ്ശേരി, തൃത്താല മേഖലയിൽ ഇൗ വർഷംതന്നെ മൂന്നുതവണ ഭൂചലനമുണ്ടായിരുന്നു. പൈപ്പ് വിന്യാസത്തിന് മുേമ്പ രൂപരേഖ വന്നപ്പോൾ ഇക്കാര്യം നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ രൂപരേഖ മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാൻ അധികൃതർ തയാറായില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. പദ്ധതിക്കെതിരായ പ്രചാരണമാണിതെന്ന നിലപാടാണ് ഗെയിലിനുള്ളത്. കഴിഞ്ഞ ആഴ്ച കൂടി ചലനം ഉണ്ടായതോെട ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ മന്ത്രിമാർക്കും ജില്ല കലക്ടർക്കും അടക്കം നിവേദനം നൽകാനാണ് തീരുമാനം. കൃത്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഗ്യാസ് വിക്ടിംസ് ഫോറത്തിെൻറ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളും ആവിഷ്കരിക്കുന്നുണ്ട്. തലപ്പിള്ളി താലൂക്കിെലയും ഭൂകമ്പ സാധ്യതാ മേഖലയായി കണക്കാക്കുന്ന സ്ഥലങ്ങളിലൂടെയാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ചലനത്തിൽ പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. എന്നാൽ ഭൂചലനത്തിന് തീവ്രത കുറവാണെന്ന നിലപാടിലാണ് അധികൃതർ. കൃത്യമായ പഠനം നടത്തി കാര്യങ്ങൾ ബോധിപ്പിച്ചാൽ വാതക പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ഭയം ഇല്ലാതാകും. അതീവ സുരക്ഷിതമായി വിന്യസിക്കേണ്ട പൈപ്പ്ലൈനിന് ഇളക്കം തട്ടാനും പാടില്ല. മാത്രമല്ല സുരക്ഷ കാരണങ്ങളാൽ ജനവാസമേഖലയിലൂടെ പൈപ്പ് സ്ഥാപിക്കാൻ പാടിെല്ലന്ന 1962 -ലെ പി.എൻ.ജി നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഗെയിൽ നിർമാണവുമായി മുന്നോട്ടുപോകുന്നത്. തൃത്താലയിലെ നിർദിഷ്ഠ സ്റ്റേഷൻ പരിധിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പൊയ്യ, പള്ളിപ്പുറം, പുത്തന്‍ചിറ, തെക്കിന്‍കര, വടക്കുംകര, പൂമംഗലം, പടിയൂര്‍, എടതിരിഞ്ഞി, മനമലശേരി, കാറളം, പുള്ള്, ആലപ്പാട്, എരവ്, ഇരവനെല്ലൂർ, വെങ്കിടങ്ങ്, അന്നകര, ആളൂര്‍, കാണിപ്പയൂർ, ചൊവന്നൂര്‍, അകതിയൂര്‍, പെരുമ്പിലാവ്, ചാലിശേരി എന്നിവിടങ്ങളിലൂടെയാണ് അലൈന്‍മെൻറ് കടന്നുപോകുന്നത്. ജില്ലയില്‍ 70 കിലോമീറ്ററിലാണ് പദ്ധതിക്കായി പൈപ്പ് വിന്യസിക്കേണ്ടത്. ഇതില്‍ 25 കിലോമീറ്ററില്‍ പൈപ്പ് വിന്യസിെച്ചന്നാണ് അധികൃതരുടെ വാദം. ഇതിൽ കാണിപ്പയൂർ, ചൊവന്നൂര്‍, അകതിയൂര്‍, പെരുമ്പിലാവ്, ചാലിശേരി എന്നിവിടങ്ങളിലെ അലൈന്‍മെൻറ് ഭൂചലന മേഖലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.