അ​തി​ജീ​വ​ന​ പ്ര​തീ​ക്ഷ​യു​മാ​യി അ​തി​ര​പ്പി​ള്ളി​യി​ലെ ആ​ദി​വാ​സി​ക​ൾ

പൊകലപ്പാറ(അതിരപ്പിള്ളി): അതിരപ്പിള്ളി പദ്ധതിക്കെതിരായ കൂട്ടായ്മയുമായി എത്തിയ കോൺഗ്രസ് ജില്ല നേതൃത്വത്തിനൊപ്പം അണിനിരന്ന വാഴച്ചാൽ ആദിവാസികളുടെ മുഖത്ത് പ്രകടമായത് ആശങ്ക. വീണ്ടുമൊരു കുടിയൊഴിപ്പിക്കൽ താങ്ങാൻ കഴിയില്ലെന്ന ആശങ്ക. പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുമെന്ന് ഭയക്കുന്ന 90 കുടുംബങ്ങളാണ് കൂട്ടായ്മയിൽ പെങ്കടുത്തത്. പരിപാടി സംഘടിപ്പിക്കുന്നതിനായി ദിവസങ്ങൾക്ക് മുമ്പ് കോളനിയിലെത്തിയ കോൺഗ്രസ് നേതാക്കേളാട് ആദിവാസി സമൂഹത്തിന് ചോദിക്കാനുണ്ടായിരുന്നത് ഒറ്റ ചോദ്യമായിരുന്നു^രാഷ്ട്രീയ ലാഭത്തിന് വേണ്ടി കബളിപ്പിക്കുകയാണോ? കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കിയതോടെ ആദിവാസി സമൂഹം ഒപ്പം നിൽക്കാൻ തയ്യാറായി. ആ വിശ്വാസത്തിലാണ് കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള ആദിവാസികളെ കൂട്ടായ്മയിൽ പെങ്കടുക്കാൻ പ്രേരിപ്പിച്ചത്. ചുട്ടുപൊള്ളുന്ന വെയിൽ പോലും വകെവക്കാതെ അവർ ആ സദസ്സിൽ കൂടിയതും ആ പ്രതീക്ഷയിലായിരുന്നു. രാവിലെ 10.30 ന് നിശ്ചയിച്ചിരുന്ന പരിപാടി ആരംഭിക്കാൻ ഒരു മണിക്കൂറോളം വൈകിയിട്ടും അവർ കാത്തിരുന്നു. ആ പ്രതീക്ഷ ആദിവാസി ഉൗരുമൂപ്പത്തി ഗീത പ്രകടിപ്പിക്കുകയും ചെയ്തു. നടൻ ശ്രീനിവാസൻ ഉൾപ്പെടെ തങ്ങൾക്ക് പിന്തുണയുമായി എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച അവർ ആദിവാസികളുടെ പിന്തുണയില്ലാതെ ഒരു പുൽനാമ്പുപോലും അതിരപ്പിള്ളിയിൽ നിന്നും നുള്ളാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. കുട്ടിക്കാലം മുതൽ അതിരപ്പിള്ളി പദ്ധതിക്കെതിരായി പോരാടുന്ന താൻ ഇനിയും അത് തുടരുമെന്നും അവർ പ്രഖ്യാപിച്ചു. വർഷങ്ങളായി അവർ വിളിച്ചുപോന്ന ‘വേണ്ട വേണ്ട അതിരപ്പിള്ളി പദ്ധതി, വേണം വേണം പുഴ വേണം, ജീവിക്കാനായി പുഴ വേണം’ എന്ന അവരുടെ മുദ്രാവാക്യം കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ ഏറ്റുവിളിച്ചു. നേതാക്കളും പ്രവർത്തകരും ചേർന്ന് ആദിവാസി സമൂഹത്തിന് ചുറ്റും കൈകോർത്ത് സംരക്ഷണ മതിൽ സൃഷ്ടിച്ചേപ്പാഴും ചാലക്കുടിപ്പുഴയുടെ വെള്ളം കൈക്കുള്ളിലൊതുക്കി ജലപ്രതിജ്ഞയെടുക്കുേമ്പാഴും ഏറെ പ്രതീക്ഷയായിരുന്നു ആദിവാസി സമൂഹത്തിെൻറ കണ്ണുകളിൽ കണ്ടത്. തേൻ കുടിച്ച്, പാളപ്പാത്രത്തിലും തേക്കിലയിലും ചക്കയും, കിഴങ്ങുവർഗങ്ങളും തിന്ന് നേതാക്കളും അണികളും ആദിവാസിഗ്രാമം വിട്ടുപോകുേമ്പാഴും ആ പ്രതീക്ഷയുടെ തിളക്കമായിരുന്നു ആദിവാസികളുടെ കണ്ണുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.