കുറിക്കമ്പനിക്കെതിരെ ഉപഭോക്താക്കള്‍ രംഗത്ത്

തൃശൂര്‍: പൂത്തോള്‍ റോഡിലെ എ.എം.എ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന റോളണ്ട് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് നൂറിലേറെ പേരില്‍നിന്ന് രണ്ടു കോടിയിലേറെ രൂപ പിരിച്ചെടുത്ത് വഞ്ചിച്ചതായി പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് നിക്ഷേപിച്ച തുകക്കുള്ള ചെക്ക് കിട്ടിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. കുറിസംഖ്യ മുഴുവന്‍ അടച്ചവര്‍ പണത്തിന് സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് വഞ്ചിതരായ കാര്യം മനസ്സിലായതെന്ന് ശ്രീജ ഹരിദാസ് പറഞ്ഞു. കുറിക്കമ്പനി ഉടമകള്‍ക്ക് സഹായകമായ നിലപാടാണ് വെസ്റ്റ് പൊലീസ് സ്വീകരിച്ചതെന്നും അവര്‍ ആരോപിച്ചു. കുറിസംഖ്യ മുഴുവന്‍ അടച്ചവരെ മാസങ്ങളോളം പണം നല്‍കാതെ ബുദ്ധിമുട്ടിച്ചു. പ്രതിഷേധവുമായി നിരവധിപേര്‍ എത്തിയതോടെ എല്ലാവര്‍ക്കും ചെക്ക് നല്‍കി. എല്ലാ ചെക്കും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. ചെയര്‍മാന്‍ എളത്തോളി സുരേഷ് ബാബു, മാനേജിങ് ഡയറക്ടര്‍ നാരങ്ങളില്‍ അനില്‍നാഥ്, ഡയറക്ടര്‍ ചുള്ളിപ്പറമ്പില്‍ ജയജിത്ത് എന്നിവര്‍ ചേര്‍ന്നാണ് വഞ്ചിച്ചതെന്ന് ബിനോയ് പറഞ്ഞു. അമ്പതോളം പേര്‍ക്കാണ് ചെക്ക് കൊടുത്തത്. ചെക്കുകള്‍ മടങ്ങിയപ്പോള്‍ വീണ്ടും വെസ്റ്റ് പൊലീസിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ല. ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെട്ട നിരവധി പേരുണ്ട്. പലരും കേസിന്‍െറ നൂലാമാലയോര്‍ത്ത് പരാതി നല്‍കാന്‍ തയാറായിട്ടില്ല. കോടികള്‍ തട്ടി കുറിക്കമ്പനിയുടമകള്‍ ഇന്നും പൊലീസിന് മുന്നിലൂടെ നടക്കുകയാണ്. വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ച വിവരമറിഞ്ഞ് ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയുടെ സ്വരത്തിലാണ് കുറി ഉടമകള്‍ സംസാരിച്ചത്. പണം തരാന്‍ പറ്റില്ളെന്നും കഴിവുണ്ടെങ്കില്‍ വാങ്ങിക്കൊള്ളാനുമാണ് പറഞ്ഞത്. ഇക്കാര്യം പൊലീസിന്‍െറ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കേസ് കൊടുക്കാനാണ് ഉപദേശിച്ചത്. നീതിക്കായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും കബളിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു. രമേഷ്, ജിജോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.