പ്ളാസ്റ്റിക് ശേഖരിച്ച് മണ്ണിനെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍

കൊടുങ്ങല്ലൂര്‍: പ്ളാസ്റ്റിക്മുക്ത മുസ്രിസ് പദ്ധതിക്കായി വിദ്യാര്‍ഥികള്‍ രംഗത്ത്. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റാണ് പ്ളാസ്റ്റിക് ശേഖരണവുമായി രംഗത്തുള്ളത്. ഇതിനായി നഗരസഭാ ചെയര്‍മാന്‍െറ വാര്‍ഡ് ദത്തെടുത്ത വിദ്യാര്‍ഥിനികള്‍ ആഴ്ചതോറും വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് നഗരസഭയുടെ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റിന് കൈമാറും. പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും ഉപയോഗിക്കുന്നവ വലിച്ചെറിയരുതെന്നും വീടുകള്‍തോറും നേരത്തേ ബോധവത്കരണം നടത്തിയ ശേഷമാണ് പ്ളാസ്റ്റിക് ശേഖരണം. ആദ്യ പ്ളാസ്റ്റിക് ശേഖരം നഗരസഭാ അധ്യക്ഷന്‍ സി.സി. വിപിന്‍ചന്ദ്രന്‍ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആശാ ആനന്ദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.എച്ച്. അബ്ദുല്‍ റഷീദ്, ആര്‍.വി. അനില്‍കുമാര്‍, എം. മിനി, സല്‍മ നൂറുദ്ദീന്‍, വളന്‍റിയര്‍ ലീഡര്‍ നന്ദന എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ഓഫിസര്‍ സി.കെ. ബേബി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.