മദ്യ –മയക്കുമരുന്ന് മാഫിയക്ക്എതിരെ നാട്ടുകാര്‍

കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിനെ ലഹരിമുക്തമാക്കാനൊരുങ്ങി നാട്ടുകാര്‍. മയക്കുഗുളിക കഴിച്ച് വിദ്യാര്‍ഥി മരിക്കുകയും മൂന്നുപേര്‍ അത്യാസന്ന നിലയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സംഘടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മത, രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്കൂള്‍ അധികൃതര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി 250 ഓളം പേര്‍ യോഗത്തിനത്തെി.വാര്‍ഡ് തോറും ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കുക, കഞ്ചാവ്, മദ്യ-മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ജനകീയ കൂട്ടായ്മകളിലൂടെ പ്രതിരോധം തീര്‍ക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന മാഫിയകളെ നിരീക്ഷിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക തുടങ്ങി നിരവധി തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. ഇതിന്‍െറ ഭാഗമായി ഒക്ടോബര്‍ 14ന് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ദേശീയപാതയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.സുരേഷ് ചെയര്‍മാനും പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടില്‍ കണ്‍വീനറുമായി ജനകീയ ജാഗ്രതാ സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.