ഊരകം ക്ഷേത്രം നവരാത്രി മഹോത്സവം

ചേര്‍പ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബര്‍ ഒന്നിന് തുടങ്ങും. വൈകീട്ട് ആറിന് ക്ഷേത്രം ജീവനക്കാരുടെ നിറമാലയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. ദേവസ്വം ബോര്‍ഡ് സ്പെഷല്‍ ദേവസ്വം കമീഷണര്‍ കെ.ആര്‍. ഹരിദാസ് ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ അധ്യക്ഷത വഹിക്കും. കലാപരിപാടികള്‍ കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എ.യു. രഘുരാമപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രനടപ്പുരയില്‍ കലാമണ്ഡലം മഞ്ചേരി ഹരിദാസ് തായമ്പക അവതരിപ്പിക്കും. രണ്ടിന് രാവിലെ അഞ്ച് മുതല്‍ സാരസ്വത യജ്ഞം തുടങ്ങും. രാവിലെ എട്ട് മുതല്‍ വലയാധീശ്വരി സംഗീതോത്സവം ആരംഭിക്കും. മൂന്നിന് വൈകീട്ട് ആറ് മുതല്‍ തൃശൂര്‍ രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ വലയാധീശ്വരി സംഗീതോത്സവം സമാപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൃത്തനൃത്യങ്ങള്‍, സംഗീതക്കച്ചേരി, കഥകളി, തിരുവാതിരക്കളി, ഭരതനാട്യ കച്ചേരി, കൈക്കൊട്ടിക്കളി, കഥാപ്രസംഗം എന്നിവ നടക്കും. 11ന് വിജയദശമി ദിവസം പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്തല്‍ ആരംഭിക്കും. വൈകീട്ട് ഭക്തിഗാനാജ്ഞലി, ഭരതനാട്യം, തിരുവാതിര എന്നിവയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.