അങ്കണവാടി പഞ്ചായത്ത് പൂട്ടി; വിദ്യാര്‍ഥികളെ മുറ്റത്തിരുത്തി ക്ളാസെടുത്തു

ഒല്ലൂര്‍: ഉദ്ഘാടനത്തിന് മുമ്പ് ക്ളാസ് അനുവദിക്കില്ളെന്ന പഞ്ചായത്തിന്‍െറ നിലപാടിനത്തെുടര്‍ന്ന് കുട്ടികളെ അങ്കണവാടിയുടെ മുറ്റത്തിരുത്തി അധ്യാപിക ക്ളാസ് നടത്തി. പുത്തൂര്‍ പഞ്ചായത്ത് പഴവള്ളം ആദിവാസി കോളനിയിലെ 98ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. അധ്യാപികയുടെ നിലപാടിന് പിന്തുണ നല്‍കി സമീപത്തെ പുരുഷസഹായ സംഘം ഷീറ്റുകെട്ടി കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കി. തിങ്കളാഴ്ച പുതിയ കെട്ടിടത്തില്‍ ക്ളാസ് ആരംഭിക്കാനുള്ള തയാറെടുപ്പില്‍ കുട്ടികളും ടീച്ചറും എത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഉദ്ഘാടനത്തിനുശേഷം ക്ളാസ് ആരംഭിച്ചാല്‍ മതിയെന്ന വാദവുമായി ഒരുവിഭാഗം നാട്ടുകാര്‍ സ്ഥലത്തത്തെി. ഇവര്‍ നിര്‍ബന്ധിച്ച് കുട്ടികളെ പുറത്താക്കിയതോടെ രക്ഷാകര്‍ത്താക്കള്‍ സ്ഥലത്തത്തെി. തര്‍ക്കമായതോടെ ഒല്ലൂര്‍ പൊലീസ് സ്ഥലത്തത്തെി. ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പഞ്ചായത്തോഫിസില്‍നിന്നും ഫോണിലൂടെ തീരുമാനം അറിയിച്ചു. കെട്ടിടം പൊലീസ് അടച്ചു. ഇതോടെയാണ് കുട്ടികളെ പുറത്തിരുത്തി ക്ളാസ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.