തീരമേഖലക്ക് ദാഹിക്കുന്നു

വാടാനപ്പള്ളി: തീരദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പടന്ന മേഖലയിലും പള്ളിക്കടവ്, പുളിക്കക്കടവ് പ്രദേശത്തെ ടാപ്പുകളിലും ഏറെ നാളായി വെള്ളമത്തെിയിട്ട്. വാടാനപ്പള്ളി പഞ്ചായത്തിലെ നടുവില്‍ക്കര വടക്കുമുറി, പൊക്കാഞ്ചേരി ബീച്ച്, മണപ്പാട് പ്രദേശത്തെ പൊതുപൈപ്പുകളില്‍ വല്ലപ്പോഴുമാണ് വെള്ളമത്തെുന്നത്. തളിക്കുളത്ത് പുളിയംതുരുത്ത് മേഖലയിലാണ് വെള്ളക്ഷാമം കൂടുതല്‍. അതിനിടെ, കടലോര-പുഴയോര മേഖലയില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുമ്പോള്‍ കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുപ്പതോളം ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്. തളിക്കുളം മുതല്‍ ഗണേശമംഗലം മേപ്രക്കാട് ക്ഷേത്രം വരെ നിരവധി സ്ഥലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുകയാണ്. നിരന്തര പരാതികളില്‍ അധികൃതരത്തെി അറ്റകുറ്റപ്പണികള്‍ നടത്തുമെങ്കിലും ഏറെ വൈകാതെ പിന്നേയും പൊപ്പുപൊട്ടുന്നതാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡില്‍ നിരവധിയിടങ്ങളില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വാഹനഗതാഗതം തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. ദ്രവിച്ച പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാന്‍ 22 കോടി അനുവദിച്ച് ടെന്‍ഡര്‍ നടപടി കഴിഞ്ഞെങ്കിലും പണി ആരംഭിച്ചില്ല. വേനലാകും മുമ്പെങ്കിലും പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.