മാള: ടൗണ്‍വികസനത്തിനായി കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കലക്ടര്‍ മാളയിലത്തെി. നിര്‍ദിഷ്ട കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത വീതി കൂട്ടുന്നതിനായി മാള ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കാനുള്ള നിയമ നടപടി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചെങ്കിലും അഞ്ച് കെട്ടിടങ്ങള്‍ മാത്രം പൊളിച്ചുമാറ്റിയില്ല. ഇതില്‍ ചില കെട്ടിട ഉടമകള്‍ കോടതിയില്‍ നിന്ന് അനുകൂല സ്റ്റേ വാങ്ങുകയും ചെയ്തു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായാണ് കലക്ടര്‍ എ. കൗശിഗന്‍ എത്തിയത്. ടൗണിലത്തെിയ അദ്ദേഹം വിവാദ പ്രദേശം സന്ദര്‍ശിച്ചു. കെട്ടിട ഉടമകള്‍ നല്‍കിയ പരാതി പരിശോധിച്ചു. കച്ചവടസ്ഥാപന ഉടമകളുടെ പരാതി സംബന്ധിച്ച് 15 ദിവസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കമ്മിറ്റി രൂപവത്കരിച്ചു. ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാര്‍, ടൗണ്‍ പ്ളാനര്‍, പി.ഡബ്ള്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി, അസി. എന്‍ജിനീയര്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. മാള ടൗണിലെ വടക്ക് ടാക്സി സ്റ്റാന്‍ഡ് മുതല്‍ തെക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുവരെയുള്ള റോഡിന് വീതി കൂട്ടുന്നതിനാണ് പൊളിച്ചു നീക്കല്‍ നടക്കുന്നത്. 57 സ്ഥാപനങ്ങളാണ് ഇതിനായി പൊളിക്കേണ്ടത്. ഇവ എ.ബി.സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് നഷ്ടപരിഹാര സംഖ്യ കൈമാറിയത്. ഇതില്‍ ഒരു വിഭാഗത്തിലെ ചില സ്ഥാപന ഉടമകള്‍ സര്‍ക്കാറുമായുള്ള വ്യവസ്ഥ സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതാണ് പ്രശ്നമായത്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്ന നിലപാടിലാണ് അധികൃതര്‍. ഇത് പ്രായോഗികമല്ളെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇക്കാര്യം സബ് കമ്മിറ്റി പരിശോധിക്കും. കലക്ടറുടെ സന്ദര്‍ശനത്തോടെ പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞിട്ടുണ്ട്. 2010 ല്‍ എ.കെ.ചന്ദ്രന്‍ എം.എല്‍.എയാണ് റോഡ് വീതി കൂട്ടാനായി പദ്ധതി കൊണ്ടുവന്നത്.വിവാദങ്ങളില്‍ തട്ടി പദ്ധതി നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.