ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥികളെ ആരും ‘കളിയറിയാതെ ആട്ടം കാണുന്നവര്‍’ എന്ന് വിളിക്കില്ല. കാരണം അവര്‍ കഥകളിയുടെ പാഠഭാഗം പഠിച്ചത് കളിവിളക്കിന് മുന്നിലിരുന്ന് കഥകളി കണ്ടാണ്. പത്താം ക്ളാസിലെ മലയാളത്തിലെ ‘പ്രലോഭനം’ എന്ന പാഠഭാഗമാണ് കുട്ടികള്‍ പഠിപ്പിച്ചത്. ഈ വര്‍ഷം മാറി വന്ന പുസ്തകത്തിലാണ് ഈ പാഠഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. പുസ്തകത്തില്‍ നിന്ന് മാത്രം കഥകളി ആരും പഠിക്കാന്‍ പോകുന്നില്ളെന്ന തിരിച്ചറിവില്‍ അധ്യാപികയായ കെ.എസ്. സുമയാണ് മുന്‍കൈ എടുത്തത്. തന്‍െറ ആശയം പ്രധാനാധ്യാപികയായ സരസ്വതി അന്തര്‍ജനത്തോടും മറ്റ് സഹഅധ്യാപകരോടും പങ്കുവെച്ചപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ നല്‍കി. കലാമണ്ഡലം വൈശാഖ് പുഷ്കരനായും കലാമണ്ഡലം അരുണ്‍കുമാര്‍ കലിയായും അരങ്ങിലത്തെി. വേങ്ങേരി നാരായണന്‍ നമ്പൂതിരിയായിരുന്നു പദം അവതരിപ്പിച്ചത്. കലാമണ്ഡലം രാജന്‍ ചെണ്ടയും കലാമണ്ഡലം ഹരിനാരായണന്‍ മദ്ദളവും നയിച്ചു. കളിക്ക് മുമ്പ് പ്രഫ. എ.എന്‍. കൃഷ്ണന്‍ കഥകളിയെ കുറിച്ച് ക്ളാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.