പോര്‍ക്കളേങ്ങാട് പി.എച്ച്.സിയെ ജീവന്‍വെപ്പിക്കാന്‍ നഗരസഭ

കുന്നംകുളം: പോര്‍ക്കളേങ്ങാട് അനാഥാവസ്ഥയില്‍ കിടക്കുന്ന പി.എച്ച്.സിയെ ജീവന്‍ വെപ്പിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങുന്നു. 26ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ആരോഗ്യ വകുപ്പിന്‍െറ അനുമതി തേടി ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍ അര്‍ബന്‍ പി.എസ്.സിയാക്കുന്നതിനുള്ള അനുമതിയും സൗകര്യങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കും. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പി.എച്ച്.സി വര്‍ഷങ്ങളായി ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരുമില്ലാതെ അനാഥാവസ്ഥയിലാണ്. 1988ല്‍ ചീരാത്ത് മുത്തുലക്ഷ്മിയമ്മ സൗജന്യമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഇത് ചീരംകുളം, ആനായ്ക്കല്‍, പോര്‍ക്കളേങ്ങാട്, ഇഞ്ചിക്കുണ്ട്, ചെമ്മണ്ണൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. പ്രദേശം നഗരസഭയില്‍ ലയിക്കുകയും ചൊവ്വന്നൂര്‍ പഞ്ചായത്ത് പഴുന്നാനയില്‍ പി.എച്ച്.സി ആരംഭിക്കുകയും ചെയ്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന ഡോക്ടറും മറ്റ് ജീവനക്കാരുമുള്‍പ്പെടെയുള്ളവര്‍ പഴുന്നാനയിലെ പി.എച്ച്.സിയിലേക്ക ്മാറി. ഇതോടെ കെട്ടിടം മാത്രമായി പോര്‍ക്കളേങ്ങാട് പി.എച്ച്.സി അവശേഷിച്ചു. ഈ മേഖലയില്‍ നിന്ന് നഗരത്തിലെ താലൂക്കാശുപത്രിയില്‍ എത്താന്‍ പത്തുകിലോമീറ്ററോളം സഞ്ചരിക്കേണ്ടതുണ്ട്. ഇത് ചൂണ്ടിക്കാട്ടി പ്രദേശത്തുള്ളവര്‍ ഒപ്പിട്ട്് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നഗരസഭ നടപടികളിലേക്ക് കടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.