ഗുരുദേവ സമാധി ദിനാചരണം

അന്തിക്കാട്: എസ്.എന്‍.ഡി.പി അന്തിക്കാട് ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ സമാധി ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് ബോസ് വള്ളൂക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ‘ആധുനിക ലോകത്തില്‍ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി’ വിഷയത്തില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.കെ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.ബി. ഷമ്മി, വനിതാസംഘം സെക്രട്ടറി പി.കെ. ഇന്ദിര, രാജീവന്‍ കുന്നത്ത്, ലൈല സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി: ചാലക്കുടി എസ്.എന്‍.ഡി.പി യൂനിയന്‍െറ നേതൃത്വത്തിലുള്ള ശ്രീനാരായണഗുരു സമാധിദിനാചരണത്തില്‍ സെക്രട്ടറി കെ.എന്‍. ഉണ്ണികൃഷ്ണന്‍, എം.കെ. സുനില്‍, പി.ആര്‍. മോഹനന്‍, വനിതാസംഘം സെക്രട്ടറി അജിത നാരായണന്‍, എം.കെ. സതീശന്‍, ശാഖാ പ്രസിഡന്‍റ് എം.ടി. ബാബു, സെക്രട്ടറി എ.കെ. തമ്പി, ബാബുലാല്‍, ഇ.എസ്. അനിയന്‍, സി.എസ്. സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. അന്തിക്കാട്: ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും നേരെ സംഘടിതമായ ആക്രമണങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്‍. എസ്.എന്‍.ഡി.പി യോഗം പെരിങ്ങോട്ടുകര യൂനിയന്‍ സംഘടിപ്പിച്ച ഗുരുസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സുകളെ വിഭജിക്കാനും പരിമിതപ്പെടുത്താനും ബോധപൂര്‍വ ശ്രമങ്ങളാണ് നടക്കുന്നത്. ജാതിമത വിവേചനങ്ങളുടെ അഴുക്കുകളിലും ജീര്‍ണതകളിലും മുങ്ങിനിന്നിരുന്ന ഒരു സമൂഹത്തെ ശുദ്ധീകരിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് ഗുരു തന്‍െറ ജീവിതത്തിലുടനീളം പുലര്‍ത്തിവന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്‍റ് ടി.കെ. സൂര്യപ്രമുഖന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാക്കശേരി പ്രഭാഷണം നടത്തി. അഡ്വ. കെ.സി. സതീന്ദ്രന്‍, ഇ.വി.എസ്. വിജയന്‍, കെ.കെ. ദീപ്തിഷ്, അനിത എന്നിവര്‍ സംസാരിച്ചു. പെരിഞ്ഞനം: പെരിഞ്ഞനം കുറ്റിലക്കടവ് ശാഖയില്‍ സമൂഹാര്‍ച്ചനയും പ്രാര്‍ഥനായജ്ഞവും നടത്തി. കെ.കെ. ബാബുരാജന്‍ ഭദ്രദീപം കൊളുത്തി. എം.വി. ദാസന്‍, സുബ്രഹ്മണ്യന്‍ പള്ളിത്തറ, ജ്യോതിഷ് മുളങ്ങില്‍, കെ.വി. ശരത്ചന്ദ്രന്‍, സിനി രാമകൃഷ്ണന്‍, സത്യഭാമ എന്നിവര്‍ നേതൃത്വം നല്‍കി. പെരിഞ്ഞനം: പെരിഞ്ഞനം ഈസ്റ്റ് ശാഖയില്‍ നടന്ന സമാധി ദിനാചരണം ബേബി റാം ഉദ്ഘാടനംചെയ്തു. ഇ.ആര്‍. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. പി.എ. സഞ്ജയന്‍, വി.ആര്‍. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. മോഹന്‍ദാസ്, പി.ഡി. ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു. കയ്പമംഗലം: കയ്പമംഗലം ബീച്ച് ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി. ഷണ്‍മുഖന്‍ ശാന്തി സമൂഹാര്‍ച്ചനക്ക് നേതൃത്വം നല്‍കി. ശങ്കരനാരായണന്‍ കളപ്പുരക്കല്‍, രവീന്ദ്രന്‍ പുളിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാടാനപ്പള്ളി: എസ്.എന്‍.ഡി.പി തൃത്തല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഗുരുവിന്‍െറ മഹാസമാധി ദിനാചരണം നടത്തി. പി.വി. ഗംഗാധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ടി.എ. ശങ്കരനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ദീപന്‍, എസ്. സന്ദീപ്, കെ.പി. പ്രവീണ്‍, രാധ ചന്ദ്രന്‍, സോമന്‍ ബ്രാരത്ത്, സി.കെ. ജ്യോതിഷ്, എം.എസ്. പുഷ്പരാജന്‍, പി.ജി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട: മുകുന്ദപുരം യൂനിയന്‍ ഓഫിസില്‍ ഗുരുദേവ സമാധി ദിനാചരണത്തിന് യൂനിയന്‍ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി പി.കെ. പ്രസന്നന്‍, വൈസ് പ്രസിഡന്‍റ് എം.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2217ാം നമ്പര്‍ പൊറത്തിശ്ശേരിയില്‍ പ്രസിഡന്‍റ് ടി.കെ. ഷാജു, സെക്രട്ടറി കെ.വി. രവീന്ദ്രന്‍, വൈസ് പ്രസിഡന്‍റ് അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിഴുത്താനി ശാഖയില്‍ കെ.കെ. ചന്ദ്രന്‍ നേതൃത്വം നല്‍കി. കൊടകര: എസ്.എന്‍.ഡി.പി കൊടകര യൂനിയനില്‍ ഗുരുദേവ സമാധി ദിനം ആചരിച്ചു. സുന്ദരന്‍ മൂത്തമ്പാടന്‍, കെ.ആര്‍. ദിനേശന്‍, വി.സി.പ്രഭാകരന്‍, എ.ബി. ചക്രപാണി ശാന്തികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോടാലി: കടമ്പോട്-മോനൊടി ശാഖയില്‍ ഗുരുദേവ സമാധി ദിനം ആചരിച്ചു. ശാഖാ പ്രസിഡന്‍റ് സുബ്രന്‍ കൊളങ്ങര, സെക്രട്ടറി ടി.എം.കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.