നിര്‍മാണം പാതിവഴിയില്‍; ധിറുതിപ്പെട്ട് ഉദ്ഘാടനത്തിന് നീക്കം

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്‍െറ വികസന പ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തി ബി.ജെ.പി ദേശീയ നേതൃയോഗത്തിനത്തെുന്ന റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെക്കൊണ്ട് തിടുക്കത്തില്‍ ഉദ്ഘാടനം നടത്തിക്കാന്‍ നീക്കം. നടപ്പാത, പ്രഥമശുശ്രൂഷ കേന്ദ്രം, ലിഫ്റ്റ്, യന്ത്രക്കോണി എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനനീക്കം നടക്കുന്നത്. മന്ത്രിയുടെ സൗകര്യത്തിനായി നിര്‍മാണം തട്ടിക്കൂട്ടി അവസാനിപ്പിക്കാനാണ് ആലോചന. നിലവില്‍ വൈ-ഫൈ മാത്രമാണ് പ്രവര്‍ത്തനസജ്ജമായത്. കോഴിക്കോട്ട് എത്തുന്ന സുരേഷ് പ്രഭു തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഒപ്പം തൃശൂരിലും ഉദ്ഘാടനം ചെയ്യിക്കലാണ് ലക്ഷ്യം. ഇതുസംബന്ധിച്ച അറിയിപ്പൊന്നും സ്റ്റേഷന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ ഡിവിഷന്‍ ഓഫിസാണ് വിവരം നല്‍കേണ്ടത്. വീതിയേറിയ നടപ്പാത നിര്‍മാണം രണ്ടാം പ്ളാറ്റ്ഫോമില്‍ മാത്രമാണ് പൂര്‍ത്തിയായത്. ഒന്നില്‍ ഫാബ്രിക്കേഷന്‍ പണികള്‍ അന്തിമഘട്ടത്തിലാണ്. രണ്ട് പ്ളാറ്റ്ഫോമുകള്‍ തമ്മിലെ നടപ്പാത ബന്ധിപ്പിക്കാന്‍ അനുമതിയായിട്ടില്ല. ക്രെയിന്‍ ഉപയോഗിച്ചാണ് ഇത് ബന്ധിപ്പിക്കേണ്ടത്. അരദിവസത്തില്‍ അധികം പാത തടസ്സപ്പെടുത്തേണ്ടിവരും. രണ്ടുതവണ പാളം തെറ്റി ട്രെയിന്‍യാത്രാ തടസ്സം നേരിട്ടതിനാല്‍ വീണ്ടും തടസ്സം വരുത്താന്‍ മേലധികാരികള്‍ക്ക് താല്‍പര്യമില്ല. അതിനാല്‍ അനുമതിക്ക് സ്റ്റേഷന്‍ അധികൃതര്‍ നെട്ടോട്ടത്തിലാണ്. പ്രഥമശുശ്രൂഷാ കേന്ദ്രത്തിന്‍െറ പണി ഒന്നാം പ്ളാറ്റ്ഫോമില്‍ അവസാനഘട്ടത്തിലാണ്. മെട്രോ പൊളിറ്റന്‍ ആശുപത്രിയുമായി സഹകരിച്ചാണ് പ്രഥമശുശ്രൂഷ ഒരുക്കുന്നത്. ഒന്നാം പ്ളാറ്റ്ഫോമില്‍ അഞ്ചുനില ലിഫ്റ്റ് ടവര്‍ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, ലിഫ്റ്റ് സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. ഒരു മാസത്തിനകം ടവറിന്‍െറ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന്‍െറ വാദം. യന്ത്രക്കോണിക്ക് ഓര്‍ഡര്‍ നല്‍കിയിട്ട് ഒന്നുമാത്രമാണ് ലഭിച്ചത്. രണ്ട് യന്ത്രക്കോണികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. രണ്ടാം പ്ളാറ്റ്ഫോമില്‍ യത്രക്കോണി പ്രവര്‍ത്തന സജ്ജമാണ്. എന്നാല്‍ ഒന്നാം പ്ളാറ്റ്ഫോമില്‍ ഇത് സ്ഥാപിക്കാതെയാണ് ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.