ചെറുതുരുത്തി: സൗമ്യ വധക്കേസില്‍ സുപ്രീകോടതി വിധിക്കെതിരെ കവിതയെഴുതി 70 കാരിയുടെ പ്രതിഷേധം. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുകയും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാട്ടുകളെഴുതി ആലപിച്ച് പ്രചാരണ രംഗത്ത് സജീവമാവുകയും ചെയ്യാറുള്ള പൈങ്കുളം മുല്ലയ്ക്കപറമ്പില്‍ റുക്കിയയാണ് കവിതയെഴുതി പ്രതിഷേധിച്ചത്. സൗമ്യ ക്രൂരപീഡനത്തിനിരയായതും കൊല്ലപ്പെട്ടതുമാണ് ‘ഒരമ്മയുടെ വിലാപം’ എന്ന കവിതയിലൂടെ റുക്കിയ പറയുന്നത്. ഒപ്പം പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോട്ടയത്ത് ജനിച്ച് വളര്‍ന്ന റുക്കിയ വിവാഹശേഷമാണ് ചെറുതുരുത്തിയിലത്തെിയത്. രണ്ടാം ക്ളാസ് വരെയാണ് വിദ്യാഭ്യാസം. നന്നായി എഴുതാന്‍ അറിയാത്തതിനാല്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് കവിതാരചന. ഭര്‍ത്താവിന്‍െറ മരണത്തോടെ വീട്ടില്‍ ഒറ്റക്കായി. തെരഞ്ഞെടുപ്പ് കാലത്ത് റുക്കിയ നാട്ടിലെ താരമാണ്. പ്രമുഖര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തെരഞ്ഞെടുപ്പ് കാലത്ത് കവിതകള്‍ ആലപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.