ചാലക്കുടി: നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച പരിഷ്കരിച്ച ട്രാഫിക് സംവിധാനം 25 മുതല്‍ നടപ്പാക്കും. സൗത് ജങ്ഷനിലും മാര്‍ക്കറ്റ് റോഡിലും ആനമല ജങ്ഷനിലും 25 മുതല്‍ പാലിക്കേണ്ടത് പുതിയ ക്രമങ്ങള്‍. ട്രാഫിക് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഓണം-ഈദ് ഉത്സവങ്ങളില്‍ ഗതാഗതക്കുരുക്ക് ഏറെ പരിഹരിക്കപ്പെട്ടിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാവുന്നതോടെ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെടും. ആനമല ജങ്ഷനില്‍ തൃശൂര്‍-ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള ബസ്സ്റ്റോപ് ടൗണ്‍ജുമാമസ്ജിദിന് മുന്നിലേക്ക് മാറ്റുമെന്നത് പുതിയ നിര്‍ദേശങ്ങളിലൊന്നാണ്. മാര്‍ക്കറ്റ് റോഡില്‍ അനധികൃത കച്ചവടങ്ങള്‍ നീക്കുകയും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നത് പഴയ പരിഷ്കാരമാണെങ്കിലും അത് ശരിയായ രീതിയില്‍ പാലിക്കപ്പെട്ടിരുന്നില്ല. പാര്‍ക്കിങ്ങിന്‍െറ കാര്യത്തിലും ടാക്സി സ്റ്റാന്‍ഡുകളുടെ കാര്യത്തിലും ആരോഗ്യകരമായ നിര്‍ദേശങ്ങള്‍ നടപ്പാക്കും. റോഡില്‍ സീബ്രാലൈന്‍ വരക്കുന്നതും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച നടപടികള്‍ വേണം. പുതിയ ട്രാഫിക് സംവിധാനത്തോട് വാഹന ഉടമകളും പൊതുജനങ്ങളും വ്യാപാരികളും പൂര്‍ണമായും സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി യു.എസ്.സതീശന്‍, ട്രാഫിക് എസ്.ഐ. ജയേഷ് രാമന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.