ആമ്പല്ലൂര്‍: കല്ലൂര്‍ ഭരതകുന്നിലെ കുടിവെള്ളസംഭരണി പരിസരത്ത് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. മദ്യപാനവും ശീട്ടുകളി സംഘങ്ങളും ഇവിടെ പതിവാണെന്ന് പരിസരവാസികള്‍ പറഞ്ഞു. സംഭരണിയും പരിസരവും വൃത്തിഹീനമാണ്. മദ്യക്കുപ്പികളും മാലിന്യങ്ങളും കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. കുടിവെള്ള സംഭരണിക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ളാബ് എടുത്തു മാറ്റി ടാങ്കില്‍ മാലിന്യം നിക്ഷേപിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. തൃക്കൂര്‍, കല്ലൂര്‍ വില്ളേജുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ളപദ്ധതിയാണിത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള 450 ലിറ്റര്‍ സംഭരണശേഷിയുള്ള പദ്ധതിക്ക് ചുറ്റുമതിലോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.