തിരുനാള്‍ നടത്തിപ്പ് തര്‍ക്കം: ഇടവകാംഗങ്ങള്‍ വികാരിയെ തടഞ്ഞു

ഒല്ലൂര്‍: സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ റപ്പയേല്‍ മാലാഖയുടെ തിരുനാള്‍ നടത്തിപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇടവകാംഗങ്ങള്‍ വികാരി ജോണ്‍ അയ്യന്‍കാനയെ തടഞ്ഞുവെച്ചു. പൊതുയോഗ തീരുമാനം അനുസരിച്ച് മാത്രമെ ആഘോഷങ്ങള്‍ നടക്കൂ എന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ പാരിഷ് ഹാളില്‍ നടന്ന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി യോഗത്തിലാണ് തര്‍ക്കം ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഇടവകയിലെ അഞ്ച് മേഖലകളില്‍നിന്നാണ് വളയെടുപ്പ് ആഘോഷം ഉണ്ടാകാറുള്ളത്. ഇത്തവണയും അതേ രീതിയില്‍ നടത്താനായിരുന്നു പൊതുയോഗ തീരുമാനം. പിന്നീട് വികാരിയുടെ താല്‍പര്യ പ്രകാരം അഞ്ചേരി, അവിണിശ്ശേരി മേഖലകളില്‍നിന്നു ഒരേ വളയെടുപ്പ് ആഘോഷം കൊണ്ടുവരുന്നത് അനുവദിക്കാന്‍ നീക്കം നടത്തുകയായിരുന്നു. വിഷയം അവതരിപ്പിച്ചതോടെ വിശ്വാസികള്‍ വികാരിക്ക് എതിരെ തിരിഞ്ഞു. 180 വര്‍ഷത്തോളം പഴക്കമുള്ള തിരുനാളിന്‍െറ ആഘോഷങ്ങളും ചട്ടങ്ങളും പുതിയ വികാരി ബോധപൂര്‍വം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് വിശ്വാസികള്‍ ആരോപിച്ചു. ഇതോടെ വളയെടുപ്പ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് എത്തിയവര്‍ പിന്‍വാങ്ങി. ഇത്തരത്തില്‍ ഒരു നടപടി അനുവദിക്കില്ല എന്ന് നടത്തുകൈക്കാരന്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. സംഭവം അറിഞ്ഞ് ഒല്ലൂര്‍ പൊലീസ് സ്ഥലത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.