ഗുരുവായൂര്‍: നഗരസഭയിലെ ഇരുപത്തിയാറാം വാര്‍ഡായ ഇരിങ്ങപ്പുറം സൗത്ത് സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിക്കാനുള്ള ശ്രമത്തില്‍. വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും വിവര സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്ന ‘കൈവിളക്ക്’ പദ്ധതി തിങ്കളാഴ്ച തുടങ്ങുമെന്ന് കൗണ്‍സിലര്‍ അഭിലാഷ് വി. ചന്ദ്രന്‍ അറിയിച്ചു. വാര്‍ഡിലെ 12 കുടുംബശ്രീ യൂനിറ്റുകളും അങ്കണവാടിയും ചേര്‍ന്ന് ഓരോ വീടുകളിലും കയറി പദ്ധതിയില്‍ ചേരാനുള്ള സന്ദേശം നല്‍കിയതായും കൗണ്‍സിലര്‍ പറഞ്ഞു. വാട്സാപ്പ്, ഫെയ്സ്ബുക്, ഇ-മെയില്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ വഴി ബില്‍ അടക്കല്‍, യാത്രാടിക്കറ്റുകളുടെ ബുക്കിങ് എന്നിവയാണ് പരിശീലിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തെ കുറിച്ചും പരിശീലിപ്പിക്കും. പദ്ധതി തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. നഗരസഭാധ്യക്ഷ പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.