രണ്ടിടത്ത് വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയില്‍ രണ്ടിടത്തെ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസിനു മുന്നിലും അകലാട് മുഹ്യിദ്ദീന്‍ പള്ളിക്ക് സമീപവുമാണ് അപകടങ്ങളുണ്ടായത്. എടക്കഴിയൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മണത്തല സ്വദേശി അണ്ടത്തോട് വീട്ടില്‍ ആഷിഖിനാണ് (20) പരിക്കേറ്റത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. അകലാട് മുഹ്യിദ്ദീന്‍ പള്ളിക്ക് സമീപത്തെ ഹോട്ടലിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടയിടിച്ച് മൂന്നയിനിയിലെ ലോട്ടറി വില്‍പനക്കാരനായ താമരശേരി ഗദാധരന്‍ (39), അകലാട് തെക്കത്തേലക്കല്‍ കുഞ്ഞി മുഹമ്മദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. റോഡ് വക്കിലൂടെ ബൈക്കിലൂടെ പോകുകയായിരുന്ന ഗദാധരന്‍ മുന്നില്‍ പൈപ്പ് പൊട്ടിയ വലിയ കുഴി കണ്ട് റോഡിലേക്ക് കയറിയപ്പോഴാണ് പിന്നിലത്തെിയ കൂഞ്ഞിമുഹമ്മദിന്‍െറബൈക്കുമായി കൂട്ടിയിടിച്ചത്. കുഞ്ഞിമുഹമ്മദ് ഭാര്യയുമൊത്ത് പോകുകയായിരുന്നു. അകലാട് നബവി പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ രാജാ ആശുപത്രിയിലത്തെിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.