എറിയാട്: ജമാഅത്തെ ഇസ്ലാമി ഏരിയ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം -പെരുന്നാള്‍ സൗഹൃദ സായാഹ്നം ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് കെ.എം. വീരാന്‍കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ ഫാ. ജോസ് ഫ്രാങ്ക്, അമരിപ്പാടം ആശ്രമത്തിലെ സ്വാമി ശ്രീമദ് സ്വരൂപാനന്ദ, പേബസാര്‍ മഹല്ല് ഖതീബ് റിയാസ് മൗലവി , ടി.എം. കുഞ്ഞുമൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. പി.എം. സിദ്ദീഖ് ഖിറാഅത്ത് നടത്തി. ടി.കെ. ഇഖ്ബാല്‍ സ്വാഗതവും ഏരിയ സെക്രട്ടറി മുഹമ്മദ് ബിലാല്‍ നന്ദിയും പറഞ്ഞു. കൊടുങ്ങല്ലൂര്‍: ജമാഅത്തെ ഇസ്ലാമി കോതപറമ്പ് യൂനിറ്റ് ഒരുക്കിയ ഈദ് ഓണം സൗഹൃദ സംഗമത്തില്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് എം.പി. ഫൈസല്‍ സന്ദേശം നല്‍കി. ഇ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ടി.വി. ശിവശങ്കരന്‍, അഡ്വ. ഭാനുപ്രകാശ്, അഷ്റഫ് കളപ്പുരക്കല്‍, സലാഹുദ്ദീന്‍ തേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ഷ തോപ്പില്‍ സ്വാഗതവും യു.എസ്. അഫ്സല്‍ നന്ദിയും പറഞ്ഞു. റൈഹാനത്ത് സുഹറ പ്രാര്‍ഥനാ ഗാനം ആലപിച്ചു. നാട്ടിക: ജമാഅത്തെ ഇസ്ളാമി വനിതാവിഭാഗം ഓണം -ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സുഭാഷിണി മഹാദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് നസീമ വാളൂര്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക അസൂറ അലി സന്ദേശം നല്‍കി. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഗീത മോഹന്‍ദാസ്, പഞ്ചായത്തംഗം രജിത ബാലന്‍, പെരുമ്പടപ്പ ജി.എല്‍.പി.എസ് എച്ച്.എം പി.വൈ. സുഷമ, വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി അജിത, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് മുഹാന ഹിശാം, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം ഉഷ ആലത്തി, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് ബൈന പ്രദീപ്, എഫ്.ഐ.ടി.യു സംസ്ഥാന സമിതിയംഗം സരസ്വതി വലപ്പാട്, ബല്‍ക്കീസ് ബാനു എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജോയിന്‍റ് സെക്രട്ടറി സൗദ അബ്ദുസ്സലാം സ്വാഗതവും എറിയാട് വനിത അറബിക് കോളജ് അധ്യാപിക ഖദീജ ടീച്ചര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.