തൃശൂര്‍: വജ്രജൂബിലി ആഘോഷിക്കുന്ന ജില്ല അത്ലറ്റിക്സ് അസോസിയേഷന്‍െറ 60ാമത് ജില്ല ചാമ്പ്യന്‍ഷിപ് ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ തൃശൂര്‍ സെന്‍റ് തോമസ് കോളജ് തോപ്പ് സ്റ്റേഡിയത്തില്‍ നടക്കും. പത്തു മുതല്‍ 20 വയസ്സിന് മുകളില്‍വരെ 14 വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമുണ്ട്. 2500ലധികം അത്ലറ്റുകള്‍ പങ്കെടുക്കും. പങ്കെടുക്കുന്നവരുടെ എന്‍ട്രി സ്വീകരിക്കുന്ന അവസാന ദിവസം 21. വയസ്സ് തെളിയിക്കുന്ന അസ്സല്‍ രേഖ പരിശോധിക്കാനും രജിസ്ട്രേഷന്‍ ഫീസ് സ്വീകരിക്കാനുമായി 27, 28, 29 തീയതികളില്‍ അക്വാട്ടിക് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ല അസോസിയേഷന്‍െറ ഓഫിസില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍െറ പത്തക്ക നമ്പര്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്തതിന്‍െറ പ്രിന്‍റ് ഒൗട്ട് ഉള്ളവരെ മാത്രമെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. നവംബര്‍ 19ന് വിശാഖപട്ടണത്ത് നടക്കുന്ന നാഷനല്‍ ഇന്‍റര്‍ ഡിസ്ട്രിക്ട് മീറ്റിലും എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാനുള്ള ജില്ല ടീമിനെ മീറ്റില്‍നിന്ന് തെരഞ്ഞെടുക്കും. ഫോണ്‍: 9447352488, 9846765374
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.