ആവേശം നിറച്ച് ഊരകത്ത് കുമ്മാട്ടി മഹോത്സവം

ചേര്‍പ്പ്: പാരമ്പര്യ തനിമ കൈവിടാതെ ദൃശ്യചാരുതയും നാദ വിസ്മയങ്ങളും തീര്‍ത്ത് കുമ്മാട്ടിക്കൂട്ടങ്ങള്‍ ഊരകത്തമ്മയുടെ തട്ടകത്തില്‍ നിറഞ്ഞാടി. പരമ്പരാഗത ശൈലിയുള്ള രൂപങ്ങള്‍ മുതല്‍ സ്വര്‍ണവും രത്നവും പതിച്ച മുഖങ്ങള്‍ വരെ അണിഞ്ഞത് കൗതുകമായി. പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങള്‍ ഹരമായി. നാസിക്ഡോള്‍, ശിങ്കാരിമേളം തുടങ്ങി വിവിധ മേളങ്ങള്‍ അകമ്പടിയായി. മാറ്റ് കൂട്ടി തെയ്യംകളിയും നടന്നു. ഊരകം അമ്പലനട കുമ്മാട്ടിസംഘം, ഊരകം കിടാക്കുളങ്ങര തെക്കുംമുറി കുമ്മാട്ടി സംഘം, വിളങ്ങോട് യുവജനകുമ്മാട്ടിസമാജം, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കിഴക്കുംമുറി ഓണാഘോഷകമ്മിറ്റി, വാരണംകുളം തിരുവോണ കുമ്മാട്ടിസംഘം എന്നീ വിഭാഗങ്ങള്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം വിവിധ ദേശങ്ങളിലെ ക്ഷേത്ര സന്നിധികളില്‍ നിന്ന് പുറപ്പെട്ട കുമ്മാട്ടികൂട്ടങ്ങള്‍ ഊരകം അമ്മതിരുവടി ക്ഷേത്ര സന്നിധിയിലത്തെി ക്ഷേത്രം വലംവെച്ച് മമ്പിള്ളി ക്ഷേത്ര നടയില്‍ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.