എരുമപ്പെട്ടി: തിരുവോണ ദിവസം രാത്രിയില്‍ കരിയന്നൂരില്‍ വീട് കുത്തിത്തുറന്നുണ്ടായ കവര്‍ച്ച നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. തിരുവോണ നാളില്‍ വീടുപൂട്ടി വിരുന്നുപോയ പലരും വാര്‍ത്തയറിഞ്ഞ് ഉടന്‍ നാട്ടില്‍ തിരിച്ചത്തെി. വിരുന്ന് പോകാനിരുന്നവര്‍ യാത്ര ഉപേക്ഷിക്കുകയും ചെയ്തു. വീട് പൂട്ടി പോകുന്നത് സംബന്ധിച്ച് കൃത്യമായി ധാരണയുള്ളവരാണ് കരിയന്നൂരില്‍ മോഷണം നടത്തിയതെന്നാണ് നിഗമനം. സാമ്പത്തിക ഭദ്രതയുള്ള വീടുകളില്‍ മാത്രമാണ് കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടന്നത്. വീടുകളിലെ വൈദ്യുതി ഫ്യൂസ് കാരിയറുകള്‍ ഊരിവെച്ചും മുന്‍വാതിലുകളിലെ പൂട്ട് കുത്തിത്തുറന്നുമാണ് മോഷണം നടന്നത്. 20 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടപ്പെട്ട കരിയന്നൂര്‍ അമ്പലപ്പാട്ട് ജ്യോതി രമേഷ്കുമാറിന്‍െറ വീട്ടില്‍ വെള്ളിയാഴ്ച വിരലടയാള വിദഗ്ധരും സയന്‍റിഫിക് അസിസ്റ്റന്‍റും എത്തി തെളിവ് ശേഖരിച്ചു. വിരലടയാള വിദഗ്ധന്‍ രാമദാസ്, സയന്‍റിഫിക് അസിസ്റ്റന്‍റ് അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന്‍, സി.ഐ രാജേഷ് കെ. മേനോന്‍, എരുമപ്പെട്ടി എസ്.ഐ പി.ഡി. അനൂപ്മോന്‍ എന്നിവരും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. മോഷ്ടാക്കളെ കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.