നാശം വിതച്ച് മിന്നല്‍ ചുഴലി

ആലപ്പാട്: മിന്നല്‍ ചുഴലിയില്‍ മരക്കൊമ്പ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം കാരയില്‍ ഷജിത സുനിലിന്‍െറ വീടാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ തകര്‍ന്നത്. വീടിന്‍െറ മുന്‍വശത്തെ മതില്‍ പൂര്‍ണമായും തകര്‍ന്നു. മേല്‍ക്കൂരയിലെ കോടി ഭാഗവും ഷീറ്റു മേഞ്ഞ മുന്‍വശവും തകര്‍ത്ത്, തൊട്ടടുത്തുള്ള ഇന്‍ഡസ്ട്രീസിന്‍െറ ടെറസില്‍ തങ്ങി നിന്നു. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. സമീപത്തുള്ള വീട്ടുകാരുടെ മരങ്ങള്‍ പലതും നിലംപൊത്തി. കൃഷിനാശവും ഉണ്ടായി. അപകടവിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്‍റ് വി.ആര്‍. ബിജു, വില്ളേജ് അധികൃതര്‍ , സി.പി.ഐ എല്‍.സി സെക്രട്ടറി കെ.കെ രാജേന്ദ്രബാബു, മുന്‍ വാര്‍ഡംഗം രാജന്‍ പൊലിയേടത്ത്, എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം സെക്രട്ടറി എന്‍.എ. ഫൈസല്‍ എന്നിവര്‍ സ്ഥലത്തത്തെി. 25000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുള്ള്,ആലപ്പാട്, ചാഴൂര്‍ മേഖലകളില്‍ വര്‍ഷക്കാലം ആരംഭിച്ചതോടെ ഇത് മൂന്നാം തവണയാണ് മിന്നല്‍ ചുഴലിബാധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.