അണ്ടത്തോട്: ആഘോഷക്കാലത്ത് അപകടകരമാം വിധത്തില്‍ കടലില്‍ ഇറങ്ങിക്കുളിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മതിയായ രക്ഷാപ്രവര്‍ത്തന സംവിധാനമില്ലാത്ത ബ്ളാങ്ങാട്, മന്ദലാംകുന്ന്, പെരിയമ്പലം ബീച്ചുകളിലാണ് സഞ്ചാരികള്‍ വിലക്കുകള്‍ ലംഘിച്ച് കടലിലിറങ്ങുന്നത്. ബക്രീദ്, ഓണം അവധി എത്തിയതോടെ മേഖലയിലെ തീരങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവരിലേറെയും കിഴക്കന്‍ മേഖലകളില്‍ നിന്നാണ്. കടലിന്‍െറ സ്വഭാവവും തിരമാലകളിലുണ്ടാകുന്ന ചുഴിക്കുത്തുകളുമറിയാത്തവരാണ് അധികംപേരും. ചിങ്ങമാസമായതിനാല്‍ കടലില്‍ വലിയ തിരകള്‍ കുറവാണ്. ഒരാള്‍ക്ക് കഴുത്തൊപ്പം നടക്കാവുന്ന ആഴമാണ് ഏറെ ദൂരം വരെയുള്ളത്. എന്നാല്‍ കടലിന്‍െറ സ്വഭാവമറിയാതെയും നീന്താനറിയാതെയും കടലിലിറങ്ങുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പോരാത്തതിന് മന്ദലാംകുന്നിലും പെരിയമ്പലത്തും കടലില്‍ കുളിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ലൈഫ് ബോയ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പോലും പെട്ടെന്ന് ലഭിക്കുന്നിടത്ത് കരുതിയിട്ടില്ളെന്നും ആക്ഷേപമുണ്ട്. സഞ്ചാരികളെ നിയന്ത്രിക്കുകയും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.