തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് മണ്ണാര്‍ക്കാട്ടെ തിരുവിഴാംകുന്ന് ഫാമിലെ പശുക്കളില്‍ കണ്ടത്തെിയ ബ്രൂസെല്ളോസിസ് (മാള്‍ട്ടാ പനി) മനുഷ്യരിലേക്കും പകര്‍ന്നതായി സൂചന. ജില്ലയിലെതന്നെ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേര്‍ക്കാണ് രോഗം ബാധിച്ചതായി സംശയിക്കുന്നത്. വിട്ടുവിട്ടുള്ള പനി, ശരീരവേദന എന്നിവയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് മൃഗങ്ങളില്‍നിന്ന് പകരാവുന്ന രോഗമാണിതെന്ന് കണ്ടത്തെി ചികിത്സ നടത്തിയത്. മൂന്നുമാസത്തിനിടെ പാലക്കാടുനിന്ന് അഞ്ചുപേരാണ് ഇങ്ങനെ രോഗം ബാധിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമോ, വായുവിലൂടെയോ, രോഗാണുവാഹിയായ മൃഗത്തിന്‍െറ മാംസവും പാലും വേവിക്കാതെ ഉപയോഗിക്കുന്നതിലൂടെയോ ആണ് രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. തിരുവിഴാംകുന്ന് ഫാമിന് സമീപപ്രദേശമായ അലനെല്ലൂര്‍ സ്വദേശി, തുകല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന തത്തമംഗലം സ്വദേശി, ചിറ്റൂര്‍ പൊല്‍പ്പള്ളി സ്വദേശിനിയായ യുവതി , പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിലാണ് രോഗലക്ഷണങ്ങളോടെ ഇവര്‍ ചികിത്സ തേടിയത്. വിട്ടുവിട്ടുള്ള പനിയും സന്ധിവേദനയും കണ്ടതിനത്തെുടര്‍ന്ന് നടത്തിയ രക്ത പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഫാമില്‍ 84 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടത്തെിയിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ നടപടിയെടുക്കാതെ മൂടിവെക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് മനുഷ്യരിലേക്കും രോഗബാധ പടര്‍ന്നതായി തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.