പീച്ചിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍പ്ളാന്‍ തയാറാക്കും –മന്ത്രി

പീച്ചി: ടൂറിസം വികസനം ലക്ഷ്യമിട്ട് പീച്ചിമേഖലക്കായി പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. പീച്ചിമേഖലയിലെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയില്‍ പീച്ചിക്ക് നിരവധി സാധ്യതകളാണുള്ളത്. പരമാവധി സംരക്ഷിച്ച് പരിസ്ഥിതിക്ക് കോട്ടമുണ്ടാകാത്ത നിലയിലുള്ള പദ്ധതിക്കാകും രൂപംനല്‍കുക. വികസനത്തിന് പണമൊരു തടസ്സമാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണാഘോഷപരിപാടികളുടെ ഭാഗമായി പീച്ചി ഡാമില്‍ ആരംഭിച്ച ഏഴ് ഡാന്‍സിങ് ഫൗണ്ടന്‍െറ പ്രവര്‍ത്തനം മന്ത്രി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ആറുമുതല്‍ എട്ട് വരെ എല്ലാദിവസവും ഫൗണ്ടനുകള്‍ പ്രവര്‍ത്തിക്കും. കെ. രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. വിജയന്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി അനിത, ജില്ലാ പഞ്ചായത്തംഗങ്ങളായ ലില്ലി ഫ്രാന്‍സിസ്, ഫൗസിയ മൊയ്തീന്‍, ഡി.ടി.പി.സി സെക്രട്ടറി കുഞ്ഞിരാമന്‍, കെ.എന്‍. ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.