ആലപ്പാട്: ആലപ്പാട് ശ്രീനാരായണ ഭക്തസമാജത്തിന്‍െറ ഗുരുമന്ദിരത്തിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ഹാളിന്‍െറ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. സമാജം പ്രസിഡന്‍റ് കെ.കെ. രാജേന്ദ്രബാബു, സെക്രട്ടറി ടി.എസ്. പ്രതീഷ് കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്തിക്കാട് പൊലീസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി പരിശോധന നടത്തി. ഗുരുദേവമന്ദിരം തകര്‍ക്കപ്പെട്ടത് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പെരിങ്ങോട്ടുകര എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രന്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടത്തെി ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.