മൂന്നുപീടികയില്‍ തയ്യല്‍ക്കട കത്തിനശിച്ചു

കയ്പമംഗലം: മൂന്നുപീടികയില്‍ തയ്യല്‍ക്കട കത്തിനശിച്ചു. മൂന്ന് മുറികളിലായി പ്രവര്‍ത്തിച്ചിരുന്ന എക്സല്‍ തയ്യല്‍ കട ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ കത്തിയത്. എ.സി, തയ്യല്‍ മെഷീനുകള്‍, തയ്ച്ചുവെച്ചതും അല്ലാത്തതുമായ തുണികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. പുക ഉയരുന്നതുകണ്ട സമീപവാസികള്‍ കടയുടമയെ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീയണക്കുകയുമായിരുന്നു. മതിലകം ഊമന്തറ സ്വദേശി കൊണ്ടിയാറ വീട്ടില്‍ രാധാകൃഷ്ണനും മഹാരാഷ്ട്ര സ്വദേശി സുരേഷും ചേര്‍ന്ന് രണ്ടു മാസം മുമ്പാണ് ടൈലറിങ് കട തുടങ്ങിയത്. കടയിലെ കണക്കുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. കടക്കുള്ളില്‍ തന്നെയാണ് സുരേഷ് താമസിച്ചിരുന്നത്. സംഭവശേഷം സുരേഷിനെ കാണാതായി. ഷോപ്പ് കത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫ്, മതിലകം എസ്.ഐ സുശാന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.