മത്തേല: രാജ്യത്തെ പ്രഥമ മസ്ജിദായ ചേരമാന്‍ ജുമാമസ്ജിദിലെ ഇസ്ലാമിക പൈതൃക മ്യൂസിയത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തുറമുഖം-പുരാവസ്തു മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചേരമാന്‍ മസ്ജിദ് സന്ദര്‍ശിക്കാനത്തെിയതായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ നടപടി വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എയുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, ചേരമാന്‍ ജുമാമസ്ജിദ് പ്രസിഡന്‍റ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്. അബ്ദുല്‍ ഖയ്യൂം, ട്രഷറര്‍ എ.കെ.കെ. നയന, വൈസ് പ്രസിഡന്‍റ് വി.എ. സെയ്തുമുഹമ്മദ്, അഡ്മിനിസ്ട്രേറ്റര്‍ ഇ.ബി. ഫൈസല്‍, അബ്ദുല്‍ കരീം, കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്‍റ് സി.ആര്‍. വത്സന്‍, ജില്ലാ കമ്മിറ്റിയംഗം ജോഷി കളത്തില്‍, കൊടുങ്ങല്ലൂര്‍ ബ്ളോക് പ്രസിഡന്‍റ് അന്‍വര്‍ ബാവ അറക്കല്‍ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.