വടക്കാഞ്ചേരി നഗരസഭ : വാര്‍ഷിക വികസന പദ്ധതി രേഖയായി

വടക്കാഞ്ചേരി: 93 കോടി രൂപയുടെ വാര്‍ഷിക വികസന പദ്ധതി രേഖക്ക് നഗരസഭ രൂപം നല്‍കി. വടക്കാഞ്ചേരി നഗരസഭയുടെ പ്രഥമ വികസന സെമിനാറിലാണ് നടപടി. സംസ്ഥാനാവിഷ്കൃത പദ്ധതി വിഹിതം 17, 60,71,000 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10, 7,31,992 കോടി രൂപയും ഉള്‍പ്പെടെ 93,27,48,895 കോടി രൂപയുടെ കരട് വാര്‍ഷിക പദ്ധതിരേഖയാണ് സെമിനാറില്‍ അവതരിപ്പിച്ചത്. നഗരസഭയില്‍ എല്ലാവര്‍ക്കും വീട് പദ്ധതിക്ക് 18 കോടി, 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം 3.5 കോടി , സമ്പൂര്‍ണ എല്‍.ഇ.ഡി ബള്‍ബ് 1.52 കോടി, സര്‍വശുദ്ധി 1.45 ലക്ഷം എന്നിങ്ങനെ എല്ലാ മേഖലകളെയും പരിഗണിച്ച പദ്ധതികള്‍ കുടുംബശ്രീ , അയ്യങ്കാളി തൊഴിലുറപ്പ് , അയല്‍സഭ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും നടപ്പാക്കുന്നത്. നഗരസഭയുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി 20 ലക്ഷം രൂപ മുടക്കി പത്ത് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. സമഗ്ര മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി. ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിന് കുടിവെള്ള സമിതികളെ ഉള്‍പ്പെടുത്തി വാട്ടര്‍ കോഓപറേറ്റീവ് സംഘം രൂപവത്കരിക്കും. നെല്‍കൃഷി വികസനത്തിന് 95 ലക്ഷം രൂപ , ചെങ്ങാലിക്കോടന്‍ കായ പൈതൃക സംരക്ഷണത്തിന് 25 ലക്ഷവും നിര്‍ദേശിച്ചു. ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് -50 ലക്ഷം , മിണാലൂര്‍ പാലം- 15 ലക്ഷം, ഗ്രാമീണ റോഡുകള്‍ക്ക് 1.26 കോടി ,ഓഫിസ് കെട്ടിടം-മൂന്നു കോടി , കണ്‍വെന്‍ഷന്‍ സെന്‍റര്‍ , ബസ് സ്റ്റാന്‍ഡ് സമുച്ചയം , യാര്‍ഡ് -15 കോടി , ഹൈടെക് ടോയ്ലറ്റ് -35 ലക്ഷം , മുണ്ടത്തിക്കോട് വെറ്ററിനറി ആശുപത്രിയില്‍ നായ്ക്കളുടെ വന്ധീകരണ സൗകര്യം എന്നിവയാണ് കരട് പദ്ധതി രേഖയില്‍ പ്രതിപാദിച്ചിരിക്കുന്നത്. പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. പദ്ധതി രേഖ ബ്ളോക പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത്ലാല്‍ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.