തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ അനധ്യാപക വിഭാഗം ഒഴിവുകള്‍ കേരള പബ്ളിക് സര്‍വിസ് കമീഷന് റിപ്പോര്‍ട്ട് ചെയ്യാത്തത് സംബന്ധിച്ച് വി.സിയും ജീവനക്കാരുടെ സംഘടനയും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു. വി.സി ഡോ. പി. രാജേന്ദ്രന്‍െറ വീഴ്ചക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന കെ.എ.യു എംപ്ളോയീസ് അസോസിയേഷന്‍െറ പരാമര്‍ശങ്ങള്‍ വി.സി വാര്‍ത്താക്കുറിപ്പിലൂടെ ഖണ്ഡിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വി.സിയുടെ വാദങ്ങള്‍ തെറ്റാണെന്നും പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും കാണിച്ച് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.വി. ഡെന്നി വീണ്ടും രംഗത്തത്തെി. കാര്‍ഷിക സര്‍വകലാശാല വിഭജിച്ച് വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ രൂപവത്കരിച്ചപ്പോള്‍ പുതിയ സര്‍വകലാശാലകള്‍ക്ക് കൈമാറേണ്ട അധ്യാപക-അനധ്യാപക-തൊഴിലാളി തസ്തികകള്‍ എത്രയെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് സര്‍വകലാശാലകള്‍ തമ്മിലോ സര്‍ക്കാറും സര്‍വകലാശാലകളും തമ്മിലോ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ വിഭജനം പൂര്‍ത്തിയായി അഞ്ചുവര്‍ഷം പിന്നിട്ടശേഷം അതില്‍ നാലുവര്‍ഷവും കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറായ ഡോ. പി. രാജേന്ദ്രന്‍ ഇക്കാര്യമുന്നയിച്ച് നിയമനം തടയുന്നത് ദുരുപദിഷ്ടമാണ്. ഭരണസമിതി തീരുമാനപ്രകാരമാണ് തസ്തികകള്‍ ഒഴിച്ചിട്ടതെന്ന് മുമ്പ് പറഞ്ഞ വി.സി ഇപ്പോള്‍ മൗനം പാലിക്കുന്നത് വിചിത്രമാണ്. വൈസ് ചാന്‍സലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍െറ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ഡെന്നി പറഞ്ഞു. പി.എസ്.സി അപേക്ഷ ക്ഷണിച്ച തസ്തികകളില്‍ പൂര്‍ണമായ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും അപേക്ഷ ക്ഷണിക്കാത്ത തസ്തികകളിലേക്കുള്ള നിയമന നടപടി ആരംഭിക്കാന്‍ നടപടി സ്വീകരിക്കാതിരിക്കുകയുമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ മാത്രം നിലവിലുള്ള ഫാം ഓഫിസര്‍ തുടങ്ങിയ തസ്തികകള്‍ സംബന്ധിച്ച നടപടി വൈകുന്നതിന്‍െറ പൂര്‍ണ ഉത്തരവാദി വി.സിയാണ്. നിലവിലെ സ്റ്റാറ്റ്യൂട്ടുകള്‍ പി.എസ്.സിക്ക് കൈമാറാനും സ്റ്റാറ്റ്യൂട്ടുകള്‍ ഇല്ലാത്ത തസ്തികകളില്‍ അസിസ്റ്റന്‍റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികയില്‍ ചെയ്തതുപോലെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടുകയും വേണം. ഇക്കാര്യത്തില്‍ സര്‍ക്കാറും പി.എസ്.സിയും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വി.സിയുടെ നടപടി പരിഹാസ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം ആരംഭിച്ചിട്ടും കാര്‍ഷിക സര്‍വകലാശാലയില്‍ മാത്രം നിയമനം നടക്കാതിരിക്കുന്നതിനെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.