തൃശൂര്‍: കേരളത്തിലെ തെരുവുനായ്ക്കളെ പട്ടിമാംസം ഭക്ഷിക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കണമെന്ന് വ്യാപാരവേദി സംസ്ഥാന എക്സി. യോഗം ആവശ്യപ്പെട്ടു. ഇതുവഴി ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ നായശല്യവും ഭീമമായ വന്ധ്യംകരണ ചെലവും ഒഴിവാക്കാന്‍ കഴിയും. നായ്ക്കളുടെ ജനന നിയന്ത്രണ നിയമത്തിലെ ഭേദഗതി തെരുവുനായ്ക്കളുടെ ശല്യം തടയാന്‍ പര്യാപ്തമല്ളെന്നും പ്രസ്തുത ഭേദഗതികള്‍ റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് വര്‍ഗീസ് നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. കെ.എം. ചേറു, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, വി.എല്‍. ജോയ്, എം.എം. സുലൈമാന്‍, കെ. തവരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.