കൊടകര: സ്ഥലം മാറ്റിയ അധ്യാപകനെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനം നടത്തി. കൊടകര ഗവ. നാഷനല്‍ ബോയ്സ് ഹൈസ്കൂളിലെ സയന്‍സ് അധ്യാപകനും എന്‍.സി.സി ഓഫിസറുമായിരുന്ന സി.സി. പോള്‍സനെയാണ് സ്ഥലം മാറ്റിയത്. സ്കൂളിലെ അധ്യാപകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങളാണ് സ്ഥലം മാറ്റാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പോള്‍സനെ മാറ്റിയതോടെ എന്‍.സി.സി പരിശീലനത്തിന് ആളില്ലാതായി. പോള്‍സനെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ബി.ഡി. ദേവസി എം.എല്‍.എ എന്നിവര്‍ക്ക് അമ്പതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം ആരംഭിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഖില്‍ ബാബു, വി.ആര്‍. രാഹുല്‍, ക്ളിറ്റോ ജൂഷന്‍, എം.എച്ച്. ഷിയാദ്, അശ്വിന്‍ ഷാജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.