പെരിഞ്ഞനം: കൃഷിഭവന്‍െറ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ കൂട്ടായ്മകള്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിളവ്്. കുടുംബശ്രീ അംഗങ്ങളുടെ വീട്ടുവളപ്പിലും ടെറസിലും മറ്റുമാണ് കൃഷി. 13ാം വാര്‍ഡില്‍ അനശ്വര വനിതാ ഗ്രൂപ് നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൃഷി ഭവന്‍െറ സഹകരണത്തോടെ ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 600 ചെണ്ടുമല്ലിയാണ് ഇവിടെ കൃഷി ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ജ്യോതി പി. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സായിദ മുത്തുക്കോയ തങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലത ശിവരാമന്‍, സജേഷ് വലിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വിളവെടുത്ത പൂക്കള്‍ പഞ്ചായത്ത് വിപണന കേന്ദ്രം വഴിയാണ് വില്‍ക്കുക. കൊടുങ്ങല്ലൂര്‍: പാപ്പിനിവട്ടം സഹകരണ ബാങ്കിന്‍െറ ‘ഓണത്തിന്ഒരു വട്ടി പൂവ്’ പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. ബാങ്കിന്‍െറ സഹകരണത്തോടെ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് പരിശീലനം നേടിയ താമരക്കുളം ചിന്മയ കുടുംബശ്രീ യൂനിറ്റിലെ ശ്രീലത മനോജ്, സീമ ബാബു, ജിഷ വിനോദ് എന്നിവരാണ് പൂകൃഷി നടത്തിയത്. ജൈവ പച്ചക്കറികളും കരനെല്ലും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഓണാഘോഷത്തിനാവശ്യമായ പൂക്കള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയുംവിധം ഗ്രാമപഞ്ചായത്തും പാപ്പിനിവട്ടം ബാങ്കും കുടുംബശ്രീകളും സംയുക്തമായി പരിശ്രമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് അഡ്വ. കെ.എസ്. മുഹമ്മദ് ഷെഫീര്‍ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് സി.കെ. ഗോപിനാഥന്‍, വാര്‍ഡംഗം സിന്ധു രവീന്ദ്രന്‍, ആര്‍.എ. മുരുകേശന്‍, ഭരണസമിതിയംഗങ്ങളായ ബിന്ദു മോഹന്‍ലാല്‍, ടി.എസ്. രാജു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്‍, കൃഷി അസി.മാരായ എന്‍.വി. നന്ദകുമാര്‍, ടി.വി. ബിജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.