പുന്നയൂര്‍: പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ കോളോത്തുതറയില്‍ ആഴ്ചകളായി ലഭിക്കുന്നത് ദുര്‍ഗന്ധ ജലം. പൊതു ടാപ്പില്‍ കൂടി വരുന്നത് ശുദ്ധജലമാണെന്നാണ് വെപ്പ്. എന്നാല്‍ പുന്നയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ലഭിക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന കറുത്ത വെള്ളമാണ്. കുടിവെള്ളത്തിന് മറ്റു മാര്‍ഗമില്ലാതെ 15 ഓളം വീട്ടുകാര്‍ കറുത്തവെള്ളം അരിച്ചെടുത്താണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. എടക്കര മിനി സെന്‍ററിന് കിഴക്കുഭാഗത്ത് പാടശേഖരത്തിന്‍െറ മധ്യഭാഗത്തായി ഒറ്റപ്പെട്ട തുരുത്താണ് കോളോത്തുതറ. നിരവധി തവണ ഇവിടെയുള്ളവര്‍ അധികൃതരെ അറിയിച്ചിട്ടും നടപടിയില്ളെന്നാണ് ആക്ഷേപം. അരിച്ചെടുത്ത് വെള്ളം ഉപയോഗിക്കുമ്പോഴും പകര്‍ച്ചവ്യാധി ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.