കോടാലി: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സാംസ്കാരിക നിലയം നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നുകൊടുക്കുന്നില്ളെന്ന് ആക്ഷേപം. മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് വാര്‍ഡിലാണ് സാംസ്കാരിക നിലയം. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിട്ടാണ് കടമ്പോട് സ്കൂള്‍ റോഡ് ജംഗ്ഷന് സമീപം കെട്ടിടം പണിതത്. മുകള്‍ നിലയില്‍ സാംസ്കാരിക നിലയവും താഴെ വയോജനങ്ങള്‍ക്കായി പകല്‍ വീടും ലക്ഷ്യം വെച്ചാണ് കെട്ടിടം നിര്‍മിച്ചത്. ആവശ്യമായ രേഖകള്‍ പഞ്ചായത്തിന് കൈമാറിക്കിട്ടാത്തതിനാലാണ് സാംസ്കാരിക നിലയത്തിന്‍െറ ഉദ്ഘാടനം വൈകുന്നതെന്ന് പറയുന്നു. രേഖകളുടെ അപര്യാപ്തതമൂലം വൈദ്യുതി കണക്ഷനും ഇതുവരെ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.