കൊടുങ്ങല്ലൂര്‍ നഗരസഭ പുകയില്ല പുകയില

കൊടുങ്ങല്ലൂര്‍: വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍തല ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചു. നഗരസഭാ പ്രദേശത്ത് എല്ലാവിധ പുകയില ഉല്‍പന്നങ്ങളും നിരോധിക്കാനും നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍െറ അധ്യക്ഷതയില്‍ നടന്ന ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. എക്സൈസ് സംഘം നടത്തിയ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എക്സൈസ് സി.ഐ ടി.കെ. അഷ്റഫ് വിശദീകരിച്ചു. 128 റെയ്ഡുകള്‍ എക്സൈസ് പരിധനയില്‍ നടത്തി. 34 അബ്കാരി കേസുകളും നാല് എന്‍.സി.പി.എസ് കേസുകളും 134 കോട്പ കേസുകളും കണ്ടത്തെി. ആകെ 42 പേരെ അറസ്റ്റ് ചെയ്തു. 26,800 രൂപ പിഴ ഈടാക്കിയതായും സി.ഐ അറിയിച്ചു. പി.ടി.എ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയായിരിക്കും ജാഗ്രതാ സമിതി രൂപവത്കരിക്കുകയെന്നും ഇതിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.