ബൈക്കുകാരെ ഇതിലേവരൂ, സമ്മാനവുമായി ജോസഫൈന്‍ കാത്തിരിക്കുന്നു

തൃശൂര്‍: റിട്ട. ബാങ്കുദ്യോഗസ്ഥയായ ജോസഫൈന്‍ ബൈക്ക് ഓടിക്കാറില്ല. പക്ഷേ, ബൈക്ക് ഓടിച്ചുവരുന്നവരെ കണ്ടാല്‍ അവര്‍ കൈനിറയെ സമ്മാനം നല്‍കും. ഒപ്പം ഒരു ഉപദേശവും. ‘ഹെല്‍മറ്റ് വെച്ച് വേഗം കുറച്ച് യാത്ര ചെയ്യണം; പ്ളീസ്. നിങ്ങളെ കാത്ത് വീട്ടില്‍ ഭാര്യയും മാതാപിതാക്കളുമുണ്ടെന്ന് ഓര്‍മവേണം’... ബൈക്കുകാരെ ഹെല്‍മറ്റ് ധരിപ്പിക്കാനാണ് സൗത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന പേരാമംഗലം അറയ്ക്കല്‍ വീട്ടില്‍ പരേതനായ ആന്‍റണിയുടെ ഭാര്യ ജോസഫൈന്‍ സമ്മാനങ്ങളും ഉപദേശവുമായി റോഡിലിറങ്ങിയത്. കഴിഞ്ഞ ദിവസം പേരാമംഗലത്ത് റോഡിലിറങ്ങി അവര്‍ നല്‍കിയത് മുന്നൂറോളം ഗിഫ്റ്റുകള്‍. ഇങ്ങനെ സമ്മാനങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനുപിന്നില്‍ വേദനയുള്ളൊരു കഥയുണ്ടെന്ന് ജോസഫൈന്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 22ന് ജോസഫൈന്‍ കിഡ്നി ദാനം ചെയ്തിരുന്നു. ഓപറേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോയി മടങ്ങിവന്നപ്പോഴാണ് അയല്‍വാസിയായ അമ്പതുകാരി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ച വിവരം അറിയുന്നത്. കരള്‍ പിളര്‍ക്കുന്ന വാര്‍ത്തയായിരുന്നു അത്. ഇതാണ് ബൈക്ക് യാത്രക്കാരെ ഉപദേശിക്കാന്‍ നേരിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. നടുറോഡില്‍ ഗിഫ്റ്റുമായി ഇരുചക്രവാഹനക്കാരെ കാത്തുനിന്ന ജോസഫൈനെ സഹായിക്കാന്‍ ട്രാഫിക് എസ്.ഐ ബാബുവും കൂട്ടരും പേരാമംഗലത്തത്തെിയിരുന്നു. ബൈക്കുകള്‍ കൈകാണിച്ച് നിര്‍ത്താന്‍ എസ്.ഐ രംഗത്തത്തെിയതോടെ ബോധവത്കരണം കൂടുതല്‍ നന്നായെന്ന് ജോസഫൈന്‍ പറഞ്ഞു. രണ്ട് പെണ്‍മക്കളും വിദേശത്തായതിനാല്‍ മക്കളോടൊപ്പമാണ് ജോസഫൈന്‍െറ താമസം. നാട്ടില്‍ വരുമ്പോഴാണ് ബോധവത്കരണം നടത്തുന്നത്. മകളുടെ മകന്‍ ക്രിസ്റ്റിന്‍െറ ജന്മദിനമായതിനാല്‍ റോഡില്‍ ഗിഫ്റ്റിനൊപ്പം കേക്ക് മുറിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.