കൊടുങ്ങല്ലൂര്‍: ബൈപാസില്‍ സുരക്ഷിതയാത്രയൊരുക്കാന്‍ വീണ്ടും കര്‍മപദ്ധതി. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്‍െറ പശ്ചാത്തലത്തില്‍ കലക്ടര്‍ എ. കൗശിഗന്‍ ബൈപാസ് സന്ദര്‍ശിച്ചാണ് കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്. അഞ്ച് സിഗ്നലുകളിലും ട്രാഫിക് നിയന്ത്രിക്കാന്‍ അഡ്വ. വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എകൂടി പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു. സര്‍വിസ് റോഡുകളില്‍ പരീക്ഷണാര്‍ഥം ആറുമാസത്തേക്ക് ഹമ്പുകള്‍ സ്ഥാപിക്കും. തെരുവുവിളക്കുകളില്ലാത്തതിനാല്‍ അഞ്ച്് പൊക്കവിളക്കുകളും സ്ഥാപിക്കാന്‍ ധാരണയായി. സര്‍വിസ് റോഡുകളെ കൂടി ഉള്‍പ്പെടുത്തി നിലവിലെ സിഗ്നല്‍ സംവിധാനം പുന$ക്രമീകരിക്കും. സിഗ്നലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സി.ഐ ഓഫിസ്, പടാകുളം, ഗൗരീശങ്കര്‍ എന്നീ ജങ്ഷനുകളില്‍ അടിപ്പാത നിര്‍മിക്കുന്നതിനെകുറിച്ച് പഠനം നടത്തും തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണരാജ, നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍, എന്‍.എച്ച്. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.കെ. ശ്രീമാല, സി.ഐ പി.സി. ബിജുകുമാര്‍, എസ്.ഐ മനോജ് കെ. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടപ്പുറം, ചന്തപ്പുര, ഗൗരീശങ്കര്‍ ജങ്ഷന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കലക്ടര്‍ യോഗത്തിനത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.